Headlines

പാക്കിസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു; 34 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ പെഷവാറിൽ വ്യാഴാഴ്ച സ്കൂൾ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ 34 വിദ്യാർഥികൾ ഉൾപ്പെടെ 35 പേർ മരിച്ചു. ദിർ കോളനിയിലെ അൽ-ഖൈർ എന്ന സ്വകാര്യ സ്കൂളിലാണ് അപകടമുണ്ടായത്. സ്കൂളിന്റെ മേൽക്കൂര തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ ഒരു അധ്യാപകനും ജീവൻ നഷ്ടമായി. അപകടം നടക്കുമ്പോൾ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ 30 വിദ്യാർഥികൾ ഉണ്ടായിരുന്നു. അപകടത്തിനു പിന്നാലെ സ്കൂൾ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.മൂന്ന് നിലയിൽ പണിതുയർത്തിയ കെട്ടിടത്തിന്റെ നിർമാണത്തിലുള്ള അപാകതയാണ് അപകടത്തിനു കാരണമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ…

Read More

ജർമനിയിലെ തീപിടിത്തം: പോസ്റ്റ്മോർട്ടം കഴിഞ്ഞു, മലയാളികൾ മരിച്ചത് പുക ശ്വസിച്ച്

ഇരട്ടയാർ ∙ ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്.ജോയ് (27), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25), എറണാകുളം കാലടി സ്വദേശി സിവിൻ ജോണി (27) എന്നിവരാണു ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ മരിച്ചത്. പോസ്റ്റ്മോർട്ടം കഴിഞ്ഞു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പുക ശ്വസിച്ചാണ് 3 പേരും മരിച്ചത്. അപ്പാർട്മെന്റിന്റെ തടിയിൽ നിർമിച്ച പടികൾ തീപിടിത്തത്തിൽ തകർന്നതോടെ മൂന്നാം നിലയിൽ താമസിച്ചിരുന്ന…

Read More

ഇന്ന് ഡൽഹിയിൽ ‘ലെഹ്‌രാ ദോ തിരംഗ’ റാലിയുമായി സിജെപി; സെൻട്രൽ പാർക്കിന് പൂട്ടിട്ട് നിയന്ത്രണം

ന്യൂഡൽഹി ∙ ഇന്ന് സിജെപി രാജ്യതലസ്ഥാനത്ത് ‘ലെഹ്‌രാ ദോ തിരംഗ’ (പാറിപ്പറക്കട്ടെ ത്രിവർണപതാക) റാലി നടത്താൻ തീരുമാനിച്ച പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഡൽഹി പൊലീസ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഇന്നും നാളെയും പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. ഭരണപരമായ കാരണങ്ങളാലാണ് നിയന്ത്രണം എന്നാണ് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (എൻ‌ഡി‌എം‌സി) വ്യാഴാഴ്ച അറിയിച്ചത്.വെള്ളിയാഴ്ചയിലെ സിജെപി പ്രതിഷേധം വിലക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ക്രമസമാധാനം നിലനിർത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്…

Read More

സിഎംആർഎൽ – എക്സാലോജിക് പണമിടപാട്: വിജിലൻസും ഇ.ഡിയും മുന്നോട്ട്; പിണറായി സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം ∙ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയതോടെ, സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ വിജിലൻസ് അന്വേഷണം മുന്നോട്ട്. ഒപ്പം, ഇ.ഡിയും അന്വേഷണത്തിലേക്കു കടക്കുകയാണ്. ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണമുനയിൽ നിൽക്കുന്നതു ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പിണറായിയും മറ്റും ഹൈക്കോടതിയിലെത്തിയത്. ഇനി അവർ സുപ്രീം കോടതിയെ സമീപിക്കും. അതേസമയം, പിണറായി അടക്കമുള്ളവർക്കെതിരെ നേരിട്ട് കേസെടുക്കാതെ പ്രാഥമികാന്വേഷണത്തിന് ഊന്നൽ നൽകിയ സർക്കാർ നിലപാടിൽ അമർഷമുള്ളവർ കോൺഗ്രസിലുണ്ട്. ഉമ്മൻ ചാണ്ടിക്കു കിട്ടാത്ത നീതിയാണു പിണറായിക്കു നൽകുന്നതെന്ന് ഇന്നലെ…

Read More

സ്ഥലവും ടാസ്കും ബോസ് നിർദേശിച്ചു; സിനഗോഗിലെ തീവയ്പിന് പ്രതിഫലം 2 ലക്ഷത്തോളം മൂല്യമുള്ള ക്രിപ്റ്റോ കറൻസി

കൊച്ചി ∙ എറണാകുളം കടവുംഭാഗം ജൂതപ്പള്ളിക്കു (സിനഗോഗ്) മുന്നിൽ തീയിട്ടതു സംബന്ധിച്ച കേസിൽ നിയമവിരുദ്ധമായ പ്രവർത്തനം തടയൽ നിയമത്തിലെ (യുഎപിഎ) വകുപ്പുകളും ചേർക്കും. ഇന്നലെ എറണാകുളം മജിസ്ട്രേട്ട് കോടതി 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ട എബിൻ പോളിനെ ദേശീയ അന്വേഷണ ഏജൻസി, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. എബിന്റെ മെഡിക്കൽ പരിശോധന നടത്തി, മരുന്നും ചികിത്സയും ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്. എബിന്റെ ആരോഗ്യസ്ഥിതി കാരണം, തുടർച്ചയായി ചോദ്യം ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഓർമയില്ലെന്നാണു ചോദ്യങ്ങൾക്കു…

Read More