
‘തടവുകാരുടെ വിസിറ്റേഴ്സായി എത്തും’; കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ലഹരിയേർ, മുഖ്യപ്രതി പിടിയിൽ
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ലഹരിയേർ. 8 കെട്ട് ബീഡിയാണ് മൂന്നംഗ സംഘം എറിഞ്ഞു നൽകിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയെത്തിക്കാൻ ശ്രമം നടന്നത്. ഉദ്യോഗസ്ഥരെ കണ്ടതും ഇവർ ഓടി രക്ഷപ്പെട്ടു.ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരിയെത്തിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി.സംഘത്തിലെ പ്രധാനി മജീഫ് ആണ് പിടിയിലായത്. നിരവധി ലഹരി കേസുകളിലെ പ്രതിയാണ് മജീഫ്. മൊബൈൽ ഫോണും, ലഹരി മരുന്നുകളും, മദ്യവും ജയിലിൽ…