കൊറോണയ്‌ക്കെതിരായ പോരാട്ടം; 50 ലക്ഷം രൂപ നൽകി സച്ചിൻ

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകി സച്ചിൻ തെൻഡുൽക്കർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവുമാണ് നൽകിയിരിക്കുന്നത്. സച്ചിനുമായി അടുത്ത നിൽക്കുന്ന വ്യക്തിയാണ് ഇക്കാര്യം പിടിഐയോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടേയും ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നൽകണമെന്നത് താരത്തിന്റെ തീരുമാനമായിരുന്നുവെന്ന് ഇയാൾ വ്യക്തമാക്കി.   നേരത്തെ ഇർഫാൻ പഠാനും യുസുഫ് പഠാനും ബറോഡ പൊലീസിന് 4000 മാസ്‌ക്കുകൾ വിതരണം ചെയ്തിരുന്നു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻജിഒയിലൂടെ ഒരു ലക്ഷം…

Read More

ഇനി ഒരു മടങ്ങിവരവ് ധോണിക്ക് ഉണ്ടാവില്ല; അത് അദ്ദേഹത്തിനു തന്നെ അറിയാം: ഹർഷ ഭോഗ്‌ലെ

ധോണിക്ക് ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്ന് ക്രിക്കറ്റ് നിരീക്ഷകനും കമൻ്റേറ്ററുമായ ഹർഷ ഭോഗ്‌ലെ. ഐപിഎൽ നടത്താൻ സാധ്യത ഉണ്ടായിരുന്നു എങ്കിൽ ധോണിക്ക് പ്രതീക്ഷ വെക്കാമായിരുന്നു എന്നും ഐപിഎൽ റദ്ദാക്കാനുള്ള സാഹചര്യം നിലനിൽക്കെ ആ പ്രതീക്ഷ ഇല്ലാതായെന്ന് ധോണിക്ക് തന്നെ മനസ്സിലായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്ക്‌ബസ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എനിക്ക് തോന്നുന്നത് ധോണിയുടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് അവസാനിച്ചു എന്നാണ്. ടി-20 ലോകകപ്പിനെപ്പറ്റി ധോണി ചിന്തിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ, ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നെങ്കിൽ സാധ്യത…

Read More

ടി-20 ലോകകപ്പ് രണ്ട് വർഷത്തേക്ക് മാറ്റിവച്ചു; ഐപിഎൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കും

ഈ വർഷം നടക്കാനിരുന്ന ടി-20 ലോകകപ്പ് രണ്ട് വർഷത്തേക് മാറ്റിവച്ചതായി റിപ്പോർട്ട്. വരുന്ന ഒക്ടോബറിൽ നടക്കേണ്ടിയിരുന ലോകകപ്പ് 2022ലേക്ക് മാറ്റിവച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ ലോകകപ്പ് നടക്കാൻ സാധ്യതയില്ല. അടുത്ത വർഷം നടത്താൻ ഐസിസി കലണ്ടറിൽ സ്ഥലമില്ല. അതിനാൽ 2022ൽ നടത്താൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേ സമയം, ഐപിഎൽ ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്നേക്കുമെന്ന് ബിസിസിഐ പ്രതിനിധി…

Read More

അമേരിക്കയിൽ ഒരു ദിവസം 1808 മരണം; ലോകമെമ്പാടുമായി 17 ലക്ഷം കൊവിഡ് രോഗികൾ

കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1,08,770 ആയി ഉയർന്നു. അമേരിക്കയിലാണ് നിലവിൽ സ്ഥിതി ഏറ്റവും ഗുരുതരം. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1808 പേരാണ് അമേരിക്കയിൽ മരിച്ചത്. ലോകത്തെമ്പാടുമായി കൊവിഡ് രോഗികളുടെ എണ്ണം 17 ലക്ഷം പിന്നിട്ടു. അമേരിക്കയിൽ ഇരുപതിനായിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇറ്റലിയിൽ മരണം 19,468 ആയി. ഫ്രാൻസിലും ബ്രിട്ടനിലും കഴിഞ്ഞ 24 മണിക്കൂറിനിടെ ആയിരത്തിലധികം പേർ വീതം മരിച്ചു. ലോകത്ത് ആകെ മരണത്തിന്റെ പകുതിയിലധികം പേരും അമേരിക്ക, ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്…

Read More

ന്യൂയോര്‍ക്കില്‍ 24 മണിക്കൂറിനുള്ളില്‍ 783 പേര്‍ മരിച്ചു: ഗവര്‍ണ്ണര്‍

കൊവിഡ്-19 ന്യൂയോക്ക് സംസ്ഥാനത്തുടനീളം 24 മണിക്കൂറിനുള്ളില്‍ 783 പേരുടെ ജീവന്‍ അപഹരിച്ചതായി ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച പറഞ്ഞു. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഖ്യ. എന്നിരുന്നാലും, ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ഉപയോഗം കുറഞ്ഞുവരുന്നതായും, അതൊരു നല്ല സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ചയായിരുന്നു എക്കാലത്തേയും ഉയര്‍ന്ന മരണനിരക്ക്. 799 പേരാണ് ന്യൂയോര്‍ക്കില്‍ മരണപ്പെട്ടത്. പകര്‍ച്ചവ്യാധി പിടിപെട്ടവര്‍ക്ക് ശ്വസനസഹായിയായ വെന്‍റിലേറ്ററുകളുടെ ആവശ്യം കുറഞ്ഞു വരുന്നുണ്ട്. അതായത് രോഗികളുടെ എണ്ണം കുറയാന്‍ തുടങ്ങിയിട്ടുണ്ട് എന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇന്‍‌ട്യൂബേഷനുകള്‍ അത്ര സുഖമുള്ള കാര്യമല്ല, ഇപ്പോള്‍…

Read More

കൊവിഡ്-19: ബ്രസീലില്‍ മരണം ആയിരം കടന്നു

കൊറോണ വൈറസ് പാന്‍ഡെമിക്കില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ വെള്ളിയാഴ്ച 1000 മരണങ്ങള്‍ മറികടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 19,638 സ്ഥിരീകരിച്ച കൊവിഡ്-19 കേസുകളില്‍ 1,056 പേര്‍ മരിച്ചു. ലോകമെമ്പാടുമുള്ള മരണസംഖ്യ 100,000 ല്‍ കൂടുതലാണ്. ഇറ്റലി (18,000 ല്‍ കൂടുതല്‍), യു.എസ്.എ (ഏകദേശം 17,000), സ്പെയിന്‍ (ഏകദേശം 16,000) തുടങ്ങിയ രാജ്യങ്ങളിലെ മരണങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബ്രസീലിന്‍റെ കണക്ക് ഇപ്പോഴും വളരെ ചെറുതാണെന്ന് അധികൃതര്‍ പറഞ്ഞു….

Read More

യു എസ് സൈനിക താവളങ്ങളിലും കൊവിഡ് 19 പടർന്ന് പിടിക്കുന്നു

കൊലയാളി കൊറോണ വൈറസ് 41 യുഎസ് സംസ്ഥാനങ്ങളിലായി 150 സൈനിക താവളങ്ങളില്‍ എത്തി.  മാത്രമല്ല, ലോകത്തെ അമേരിക്കന്‍ നാവികശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന നാല് ന്യൂക്ലിയര്‍ പവര്‍ എയര്‍ക്രാഫ്റ്റ് കാരിയറുകളും കൊറോണ വൈറസ് ബാധിച്ചു. അടുത്തിടെ അമേരിക്കന്‍ വിമാനമായ യുഎസ്എസ് തിയോഡോര്‍ റൂസ്‌വെല്‍റ്റിന്‍റെ നാലായിരം നാവികരെ ഗുവാമിലേക്ക് കൊണ്ടുപോയി. അവരില്‍ നൂറു കണക്കിന്  നാവികര്‍ക്ക് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. യുഎസ് പ്രതിരോധ മന്ത്രാലയം പെന്‍റഗണിന്‍റെ കണക്കനുസരിച്ച് 3,000 സൈനികര്‍ക്ക് കൊറോണ പോസിറ്റീവ് ആണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ എണ്ണം…

Read More

ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ക്രമേണ ഒഴിവാക്കും

ഖത്തറില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണ്‍ ക്രമേണ ഒഴിവാക്കുമെന്ന് ക്രൈസിസ് മാനേജ്‌മെന്റ് സുപ്രീം കമ്മിറ്റി വക്താവ് ലൗല ബിന്‍ത് റാശിദ് അല്‍ ഖാതിര്‍ അറിയിച്ചു. ഈ മേഖല ക്രമേണ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും അധികം താമസിയാതെ സാധാരണ ജീവിതം സാധ്യമാകുമെന്നും അവര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാനാകും. പ്രദേശത്തെ പ്രവാസികള്‍ക്കും തൊഴിലുടമകള്‍ക്കും ലോക്ക്ഡൗണ്‍ മൂലമുണ്ടായ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് അധികൃതര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിന് മികച്ച മാര്‍ഗ്ഗം ലോക്ക്ഡൗണ്‍ ആണ്. പ്രദേശത്ത് പരിശോധനകളും അണുവിമുക്തമാക്കലും ശുദ്ധീകരണവും താമസക്കാരെ…

Read More

റോയല്‍ ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു

റോയല്‍ ആശുപത്രിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഓങ്കോളജി ഒ പിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രോഗിയുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ സാധാരണ അപ്പോയിന്റ്‌മെന്റുകള്‍ പുതുക്കിയിട്ടുണ്ട്. 79323229 എന്ന വാട്‌സാപ്പ് നമ്പറില്‍ മെസ്സേജ് അയച്ചാല്‍ മസ്‌കത്ത് ഗവര്‍ണറേറ്റിലുള്ള രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കും. ക്വാറന്റൈന്‍ മേഖലകളില്‍ ചാരിറ്റികള്‍ മുഖേനയോ അതത് പ്രദേശത്തെ ആശുപത്രികള്‍ മുഖേനയോ ആകും മരുന്ന് എത്തിക്കുക. സെന്ററിലെ ഡോക്ടര്‍മാര്‍ ഓരോ കേസും പ്രത്യേകം പഠിക്കുകയും രോഗിയുടെ ആരോഗ്യത്തെ ബാധിക്കാത്ത രീതിയില്‍ ഡോസുകള്‍ തീരുമാനിക്കുകയും ചെയ്യും. സെന്ററില്‍ വന്നുള്ള ചികിത്സ…

Read More

ഒമാനില്‍ രണ്ടുതരം സാനിറ്റൈസറുകള്‍ നിരോധിച്ചു

രണ്ടുതരം സാനിറ്റൈസറുകള്‍ നിരോധിച്ച് ഒമാനിലെ പബ്ലിക് അതോറിറ്റി ഫോര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പി എ സി പി). നിലവാര മാനദണ്ഡം പാലിക്കാത്തതാണ് ഈ സാനിറ്റൈസറുകള്‍. ഇവയുടെ ഉപയോഗം നാഡീവ്യൂഹത്തെ ബാധിക്കുകയും തലവേദന, മനംപിരട്ടല്‍, ത്വക്കിലും കണ്ണിലും ചൊറിച്ചില്‍ അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങളുമുണ്ടാകും. അതിനിടെ രാജ്യത്ത് ശനിയാഴ്ച 62 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 546 ആയി. 109 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മൊത്തം മൂന്ന് മരണങ്ങളാണുണ്ടായത്. തലസ്ഥാന നഗരിയായ മസ്‌കത്തിലാണ് കൂടുതല്‍ കേസുകള്‍;…

Read More