ഷിഗെല്ല ആശങ്ക: ഈ വര്‍ഷം മാത്രം രോഗം ബാധിച്ചത് 85 പേര്‍ക്ക്, പ്രതിരോധം ശക്തമാക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം ആളുകള്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്. ഈ വര്‍ഷം ഇതുവരെ 85 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ മാസം 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. രോഗബാധിതരുടെ എണ്ണം കൂടിയത് ആരോഗ്യപ്രവര്‍ത്തകരിലും ആശങ്കയാകുന്നുണ്ട്. കോഴിക്കോട്ടെ നാല് വയസുകാരി ഉള്‍പ്പടെ രോഗം ബാധിച്ച് രണ്ട് മരണമാണ് ഇതുവരെയുണ്ടായത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയാണ് ആരോഗ്യവകുപ്പ്.കുടലിനെയാണ് ഷിഗെല്ല…
