Headlines

തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും വിമത നീക്കം; 20 തൃണമൂല്‍ ലോക്‌സഭാ എംപിമാര്‍ ഡല്‍ഹിയില്‍ രഹസ്യ യോഗം ചേര്‍ന്നു

 

തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും വിമത നീക്കം. 20 തൃണമൂല്‍ ലോക്‌സഭാ എംപിമാര്‍ ഡല്‍ഹിയില്‍ രഹസ്യ യോഗം ചേര്‍ന്നു. ലോക്‌സഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടേക്കും. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കൂട്ടരാജിക്കും ആലോചിക്കുന്നതായാണ് സൂചന. രാജ്യസഭാ എംപി സ്ഥാനം രാജിവച്ച സുഖേന്ദു റോയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.

 

 

തൃണമൂള്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുകയാണ്. സുഖേന്ദു റായ് രാജ്യസഭാ എംപി സ്ഥാനവും പാര്‍ട്ടിയില്‍ നിന്നുള്ള പ്രാഥമിക അംഗത്വവും രാജിവച്ചിരുന്നു. എംപി സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന് നല്‍കി.

 

സുഖേന്ദു റായ് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ടിഎംസിയുടെ രാജ്യസഭാ എംപി കോയല്‍ മല്ലിക്കും ഉടന്‍ രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.