Headlines

ഞാനില്ലെങ്കിൽ കാണാമായിരുന്നു! ഇസ്രയേലും പശ്ചിമേഷ്യയും നിലനിൽക്കുന്നത് എന്റെ ഇടപെടൽ കാരണം- ട്രംപ്

വാഷിങ്ടൻ∙ ഇസ്രയേലും പശ്ചിമേഷ്യയും ഇന്നും നിലനിൽക്കുന്നത് തന്റെ ഇടപെടൽ മൂലമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമിക്കുന്നതിൽനിന്ന് താൻ ഇറാനെ തടഞ്ഞിരുന്നില്ലെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യൻ രാജ്യങ്ങളും ഇന്നുണ്ടാവില്ലായിരുന്നു എന്ന് ട്രംപ് പറഞ്ഞു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ യുഎസ് പുനരാരാംഭിക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. ‘ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഞാൻ ഇറാനെ തട‍ഞ്ഞില്ലായിരുന്നെങ്കിൽ ഇസ്രയേലും, മുഴുവൻ പശ്ചിമേഷ്യയും ഇന്ന് നിലനിൽക്കില്ലായിരുന്നു. ആരും അത് തുറന്നു പറയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാവർക്കും…

Read More

ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടി: യുഎസിൽ ചീഫ് ഓഫ് സ്റ്റാഫ് തെറിച്ചു; വിശ്വസ്തനെ നിയമിച്ച് ട്രംപ്

വാഷിങ്ടൻ∙ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ സൂസി വൈൽസിനെ ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് നീക്കി. പകരം ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫായിരുന്ന സ്റ്റീഫൻ മില്ലറെ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ട്രൂത്ത് സോഷ്യലിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ട്രംപ് ഭരണകൂടത്തിലെ നിലവിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും എന്റെ ഏറ്റവും വിശ്വസ്തനായ ഉപദേശകരിൽ ഒരാളുമായ സ്റ്റീഫൻ മില്ലർ നവംബർ 9 മുതൽ ചീഫ് ഓഫ് സ്റ്റാഫായി…

Read More

വോട്ടർമാരേ, മടങ്ങിവരൂ! എസ്ഐആറിൽ പുറത്തായവർക്ക് വീണ്ടും അപേക്ഷിക്കാം: കമ്മിഷന്റെ പ്രായശ്ചിത്തം

ന്യൂഡൽഹി ∙ ഡൽഹി ഉൾപ്പെടെ 7 സംസ്ഥാനങ്ങളിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) പുറത്തായവരെ വീണ്ടും ഉൾപ്പെടുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി തുടങ്ങി. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ആന്ധ്ര, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് അയച്ച കത്തിലാണു പുതിയ നടപടിക്രമം നിർദേശിച്ചത്. പുറത്തായവർക്കു വീണ്ടും അവസരം നൽകണമെന്നാണു നിർദേശം. എന്യൂമറേഷൻ ഫോം കൈപ്പറ്റിയശേഷം തിരികെ നൽകാതിരുന്നവർക്കും ഇതിന്റെ നേട്ടം ലഭിക്കും. യോഗ്യതയുള്ള ഒട്ടേറെ വോട്ടർമാർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടുവെന്നും ഇതിനു പിന്നിൽ…

Read More

സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പൊലീസുകാർക്ക് 20 വർഷം തടവ്: 11 വർഷത്തിനുശേഷം നീതി

ലക്നൗ∙ ഉത്തർ പ്രദേശിലെ സഹാറൻപുരിൽ സഹായം തേടിയെത്തിയ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ വിരമിച്ച സിഐയ്ക്കും ഇൻസ്പെക്ടർക്കും 20 വർഷം കഠിന തടവ്. പതിനൊന്ന് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇന്ന് 45 വയസ്സുള്ള അതിജീവിതയ്ക്ക് നീതി ലഭിക്കുന്നത്. റിട്ട. സിഐ ബ്രിജ്മോഹൻ യാദവ്, വേദ്പാൽ സിങ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം. വ്യാജ കേസിൽ യുവതിയുടെ ഭർത്താവിനെ രാത്രി പൊലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി കസ്റ്റ‍ഡിയിലെടുത്തു. തുടർന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. ഭർത്താവിനെ വിട്ടുകിട്ടാനായി…

Read More

ബെംഗളൂരു കൂട്ടക്കൊല: കൊലപാതകങ്ങൾ കണ്ടുനടുങ്ങിയ 11കാരനെ കാറിൽ നഗരം ചുറ്റിച്ചു: പ്രതി ക്രൈംമാസിക ഉടമ

ബെംഗളൂരു ∙ ഭാര്യയുമായുള്ള തർക്കത്തെത്തുടർന്ന് ഏഴുവയസ്സുള്ള കുട്ടിയുൾപ്പെടെ കുടുംബത്തിലെ 7 പേരെ ടാക്സി ഡ്രൈവർ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബത്തിൽ തന്റെ പതിനേഴുകാരിയായ മകൾ, ഭാര്യാസഹോദരന്റെ 11കാരനായ മകൻ എന്നിവരെ മാത്രമാണ് പ്രതിയായ ഇന്ദുശേഖർ വെറുതെവിട്ടത്. ഒക്ടോബർ 16നും 31നും ഇടയിലായി ഭാര്യ സുനിത, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, അവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ഭാര്യാമാതാവ് രൂപവതി, ശിവകുമാറിന്റെ 7 വയസ്സുള്ള മകൻ പുനീത് എന്നിവരെയാണ് ഇന്ദുശേഖർ കൊലപ്പെടുത്തിയത്. സുനിത ഇടയ്ക്കിടെ സ്വന്തം…

Read More