ലോക്ക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങൾ; നിയന്ത്രണങ്ങൾ കർശനമാക്കണം

ലോക്ക് ഡൗൺ തുടർ തീരുമാനം വരുന്നതിന് മുമ്പായി സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു തുടങ്ങി. ലോക്ക് ഡൗൺ നീട്ടണമെന്നതാണ് മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം. ലോക്ക് ഡൗൺ പിൻവലിച്ചാലും അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഛത്തിസ്ഗഢ് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ നീട്ടണമെന്നതാണ് ജാർഖണ്ഡ് ഉന്നയിച്ച ആവശ്യം. മറ്റ് സംസ്ഥാനക്കാർക്ക് പ്രവേശന പെർമിറ്റ് ഏർപ്പെടുത്തണമെന്ന് അസം സർക്കാരും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിവിധ സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ കേന്ദ്രത്തെ അറിയിക്കാൻ…

Read More

സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. മൂന്നുപേര്‍ കണ്ണൂര്‍ സ്വദേശികളും. കൊല്ലം, മലപ്പുറം സ്വദേശികളായ ഒരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും. സമ്പര്‍ക്കത്തിലൂടെ മൂന്നുപേര്‍ക്കും വൈറസ് ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് 12 പേരുടെ പരിശോധാഫലം…

Read More

പാവപ്പെട്ട രോഗികൾക്ക് വീടുകളിൽ സൗജന്യമായി മരുന്നെത്തിക്കും; ഒരാൾക്കും ചികിത്സ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാടെന്നും ആരോഗ്യമന്ത്രി

ലോക്ക് ഡൗൺ കാലത്ത് പെട്ടുപോയ കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് വീട്ടിലേക്ക് സൗജന്യമായി മരുന്ന് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അവയമാറ്റം അടക്കമുള്ള സർജറി നടത്തിക്കഴിഞ്ഞവരോ സർജറിക്കായി കാത്തിരിക്കുന്നവരോ, ഗർഭിണികളോ, ചികിത്സ ആവശ്യമുള്ള വൃദ്ധരോ ഉണ്ടെങ്കിൽ അവരെ സഹായിക്കാൻ അതാത് പ്രൈമറി ഹെൽത്ത് സെന്ററുകൾക്കും ഫാമിലി ഹെൽത്ത് സെന്ററുകൾക്കും നിർദേശം നൽകിയിട്ടുണ്ട് മരുന്ന് പുറത്തിറങ്ങി വാങ്ങിക്കേണ്ടവരുടെ കണക്ക് ആശാവർക്കർമാർ വഴിയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയും സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതി വഴി ആദ്യഘട്ടത്തിൽ…

Read More