അഖാബ ആക്രമിച്ച് ഇറാൻ; 100ലേക്ക് ക്രൂഡോയിൽ, സ്വർണത്തിന് കനത്ത വിലത്തകർച്ച, സ്വർണപ്പണയ ഓഹരിക്കും മോദി ഷോക്ക്
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം കൂടുതൽ മേഖലകളിലേക്ക് പടരുന്നു. ഹോർമുസിന് ചുറ്റുമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ഉന്നമിട്ട് യുഎസ് ഇന്നലെയും കനത്ത ആക്രമണം നടത്തി. തിരിച്ചടിയെന്നോണം ചെങ്കടലിന് സമീപത്തെ ജോർദാനിയൻ നഗരമായ അഖാബയിൽ യുഎസ് കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. കൊണ്ടും കൊടുത്തുമുള്ള ഇരുകൂട്ടരുടെയും വിട്ടുവീഴ്ചയില്ലാ മനോഭാവം ക്രൂഡോയിൽ വില കുതിച്ചുയരാനും ഇടയാക്കി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 95 ഡോളറും യുഎസ് ക്രൂഡ് വില 90 ഡോളറും ഭേദിച്ചു. ഇതോടെ ലോകമെമ്പാടും പണപ്പെരുപ്പം തീപിടിച്ചുയരുമെന്ന…
