തായ്‌പെയ് : ചൈനയുടെ യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തി. ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനമാണ് തായ്വാന്‍ വെടിവെച്ചു വീഴ്ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. തായ്വാന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് വെടിവച്ചു വീഴ്ത്തിയത്. വെടിവെച്ചു എന്ന അവകാശവാദവുമായി തായ്വാന്‍ ട്വിറ്റര്‍ ഉപയോക്താക്കളാണ് ഇത് സംബനധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
തായ്വാന്‍ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം വിയറ്റ്‌നാമിന്റെ അതിര്‍ത്തിയില്‍ തെക്കന്‍ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്സിയില്‍ വിമാനം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ട്. പൈലറ്റിന് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല