വരാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട്, ജെൻസിയെ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പദ്ധതിയുമായി ബിജെപി. വൻകിട റാലികൾക്ക് പകരം ചെറുകൂട്ടായ്മകൾ സംഘടിപ്പിച്ച് യുവാക്കളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കും. ദേശീയ അധ്യക്ഷൻ നിതിൻ നബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
യുവാക്കളുടെ പ്രശ്നങ്ങളും നിർദേശങ്ങളും പാർട്ടി നേതൃത്വത്തിൽ എത്തിക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും. വിവിധ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ചെറുകൂട്ടായ്മകൾ സംഘടിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക ബിജെപി നേതാക്കൾക്ക് ഇതുമായി ബന്ധപ്പെട്ട ചുമതലകൾ നൽകും.







