Headlines

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

  കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു കാന്തപുരത്തിനുള്ള മറുപടി.   വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകള്‍ നല്‍കുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ നൂറ്റാണ്ടുകള്‍ പിറകിലേക്ക് നയിക്കുന്നതാണ് സര്‍ക്കുലര്‍ എന്നാണ്…

Read More

‘നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’; അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍

    ടെഹ്‌റാന്‍: അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.   ഉപരോധങ്ങളും യുദ്ധവും മൂലമുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുക, വിപണികള്‍ കൈകാര്യം ചെയ്യുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആഭ്യന്തര ഉല്‍പ്പാദനത്തിലേക്ക് നിക്ഷേപം തിരിച്ചുവിടുക, ഡോളറിനെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറയ്ക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സാമ്പത്തിക ദുരിതം പരിഹരിക്കാന്‍ സര്‍ക്കാരിനോട് പരമോന്നത നേതാവ് മുജ്തബ…

Read More

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

    നേപ്പാള്‍: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 682 ആയി. കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ദുരന്തത്തില്‍പ്പെട്ട 275 ഇന്ത്യന്‍ പൗരന്മാരെയും 128 ഇന്ത്യന്‍ വംശജരെയും ഇപ്പോഴും കണ്ടെത്താനോ ബന്ധപ്പെടാനോ ആയിട്ടില്ല. എന്നാല്‍, ദുരന്തമുഖത്ത് അകപ്പെട്ട 108 ഇന്ത്യക്കാരെ ഇതുവരെ രക്ഷിക്കാന്‍ ആയെന്നും മുമ്പ് ബന്ധപ്പെടാന്‍ കഴിയാതിരുന്ന 50 ഓളം ഇന്ത്യക്കാരുമായി ബന്ധം പുനഃസ്ഥാപികാനായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇനിയും ബന്ധപ്പെടാന്‍ ആകാത്ത 7 മലയാളികള്‍ കൂടിയുണ്ടെന്ന് നോര്‍ക്ക അറിയിച്ചു….

Read More