Headlines

ആറന്മുള ഉത്രട്ടാതി വള്ളംകളി; ഹാട്രിക് അടിച്ച് കോറ്റാത്തൂര്‍ കൈതക്കൊടി; മന്നംട്രോഫിയില്‍ മുത്തമിട്ട് മേലുകര

 

ആറന്മുള: 2026 ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ആവേശകരമായ അവസാനം. എ ബാച്ച് പള്ളിയോടത്തില്‍ മേലുകര കീരിടം നിലനിര്‍ത്തി. ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടി ഹാട്രിക് നേടി. ഉപരാഷ്ട്രപതി പി എസ് രാധാകൃഷ്ണന്‍ വള്ളംകളി ഉദ്ഘാടനം ചെയ്തു. (aranmula vallamkali winners 2026)

 

 

ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ആചാരപെരുമ വിളിച്ചോതുന്ന ഉത്രട്ടാതി ജലോത്സവത്തില്‍ ഇക്കുറി തീപാറുന്ന മത്സരമാണ് നടന്നത്.. വേഗം കൂടി മാനദണ്ഡമായതോടെ പള്ളിയോടങ്ങള്‍ പാമ്പയാറിനെ കീറിമുറിച്ചു. എ ബാച്ചില്‍ മേലുകര മന്നം ട്രോഫി നിലനിര്‍ത്തി. ബി ബാച്ചില്‍ കോറ്റാത്തൂര്‍ കൈതക്കോടി ഹാട്രിക്കും ഉറപ്പിച്ചു. ആറന്മുളയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പള്ളിയോടം തുടര്‍ച്ചയായി മൂന്നാം തവണയും വിജയിയാകുന്നത്.പള്ളിയോടങ്ങളുടെ അലങ്കാരത്തിനും, തുഴച്ചിലിന്റെ സൗന്ദര്യത്തിനും വിവിധ കരകള്‍ ട്രോഫികള്‍ കരസ്ഥമാക്കി. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ പങ്കെടുത്ത ഉദ്ഘാടനം ചടങ്ങില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.