പരീക്ഷാ ക്രമക്കേടിൽ ശിക്ഷ കടുപ്പിച്ചതുകൊണ്ട് കാര്യമില്ല, പരീക്ഷകൾ സുതാര്യമായി നടത്താൻ കഴിയണമെന്ന് മല്ലികാർജുൻ ഖർഗെ. ചോദ്യപേപ്പർ ചോർത്തുന്നവർ രക്ഷപെടുന്നുവെന്നും കഠിനാധ്വാനം ചെയ്യുന്നവർ ബാധിക്കപ്പെടുന്നുവെന്നും മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ പറഞ്ഞു. നിയമത്തിൽ ശിക്ഷ വർധിപ്പിച്ച് നിയമം ഭേദഗതി ചെയ്യുന്നു. എങ്ങനെ പേപ്പർ ചോർച്ച തടയുമെന്ന് നിയമത്തിലില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.
പൊതുപരീക്ഷ നിയമ ഭേദഗതി കണ്ണിൽ പൊടിയിടാനാണെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞു. കസേര പോകുമെന്ന ഭയം സർക്കാരിനുണ്ടായി. അതിനാൽ യുവത്വത്തിൻ്റെ ആവശ്യങ്ങൾ കേൾക്കുന്നു. കസേര സംരക്ഷിക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നതെന്ന് അദേഹം വിമർശിച്ചു. ഭയന്ന് വിറച്ചാണ് സർക്കാർ ധർമേന്ദ്ര പ്രധാനെ നീക്കിയത്. കസേര സംരക്ഷിക്കാൻ മോദി എന്തും ചെയ്യുമെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞ . വിദ്യാർഥികളെ പെല്ലറ്റ് തോക്ക് ഉപയോഗിച്ച് ആക്രമിച്ചെന്നും അമിത് ഷാ ആണ് ഉത്തരവാദിയെന്നും അദേഹം ആരോപിച്ചു.ലാത്തി കൊണ്ട് അടിക്കാൻ ആരാണ് ഉത്തരവിട്ടതെന്നും ആര് കണ്ണീർ വാതകം ഉപയോഗിക്കാൻ പറഞ്ഞുവെന്നും ഖാർഗെ ചോദിച്ചു. അമിത് ഷാ രാജിവെക്കണം. മോദി അദ്ദേഹത്തിൻ്റെ രാജി ചോദിച്ചുവാങ്ങണം, മോദിയ്ക്ക് അതിനുള്ള ധൈര്യമുണ്ടോയെന്ന് മല്ലികാർജുൻ ഖർഗെ ചോദിച്ചു. തൻ്റെ പ്രസംഗം അടച്ചിട്ട മുറിയിലിരുന്ന് അമിത് ഷാ കേൾക്കുന്നുണ്ടാകും. എന്നും അടച്ചുറപ്പുള്ള മുറിയുടെ സുരക്ഷിതത്വം അമിത് ഷായ്ക്ക് ലഭിക്കില്ല. പ്രതിപക്ഷം വലിച്ചിഴച്ച് പുറത്തുകൊണ്ടുവരും എന്ന് ഖർഗെ പറഞ്ഞു.
മല്ലികാർജുൻ ഖാർഗെ മര്യാദയോടെ സംസാരിക്കണം ജെപി നദ്ദ ആവശ്യപ്പെട്ടു. അദ്ദേഹം സംസാരിക്കുന്നത് സഭ മര്യാദകൾക്ക് ചേരാത്ത വാക്കാണെന്നും അത് രേഖകളിൽ നീക്കം ചെയ്യണം എന്ന് നദ്ദ ആവശ്യപ്പെട്ടു. താൻ അൺപാർലമെൻ്ററി പദം ഉപയോഗിച്ചിട്ടില്ല എന്ന് ഖർഗെ മറുപടി നൽകി. നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം റിലീനെ ഖാർഗെ പരിഹസിക്കുകയും ചെയ്തു. പാതിരാത്രി വന്ന് ഹായ് ഫ്രണ്ട്സ് എന്ന് പറഞ്ഞു. പുതിയ പുതിയ വാക്കുകൾ ആണ്. അല്ലെങ്കിൽ ഹിന്ദി അല്ലാതെ ഒന്നും മിണ്ടാറില്ലെന്ന് അദേഹം പരിഹസിച്ചു.







