പീഡനക്കേസിൽ അറസ്റ്റിലായ തമിഴ്‌നാട് മുൻ മന്ത്രി മണികണ്ഠന് ജയിലിൽ ആഡംബര സൗകര്യങ്ങളെന്ന് വിജിലൻസ് റിപ്പോർട്ട്. എ സി മുറി, സോഫ, മൊബൈൽ ഫോൺ തുടങ്ങിയ സൗകര്യങ്ങൾ മണികണ്ഠന് ജയിലിൽ ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് ഇയാളെ സെയ്ദാപേട്ട് ജയിലിൽ നിന്ന് പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി
മലേഷ്യൻ സ്വദേശിയായ നടിയെ അഞ്ച് വർഷത്തോളം പീഡിപ്പിച്ചതായാണ് കേസ്. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. ഇതിനിടെ മൂന്ന് തവണ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും നടിയുടെ പരാതിയിൽ പറയുന്നു.