വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം സ്കൂളുകൾ ഇല്ലാത്തിടത്ത് സ്കൂളുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നിർദേശം. മഞ്ചേരിയിലെ എലാമ്പ്രയിൽ അടിയന്തരമായി സർക്കാർ എൽ പി സ്കൂൾ സ്ഥാപിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. സ്വന്തം കെട്ടിടം ഇല്ലെങ്കിൽ വാടകയ്ക്ക് കെട്ടിടമെടുത്ത് മൂന്ന് മാസത്തിനുള്ളിൽ സ്കൂൾ ആരംഭിക്കണം എന്നാണ് ഉത്തരവ്. സ്ഥിരം അധ്യാപകർ വരുന്നത് വരെ വിരമിച്ച അധ്യാപകരെ നിയമിക്കാം. എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവ് വന്നിരിക്കുന്നത്.
ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്കൂളുകൾ ഇല്ലാത്ത ഇടങ്ങളിൽ എൽ പി സ്കൂളുകൾ സ്ഥാപിക്കണം . മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി സ്കൂളുകൾ ഇല്ലെങ്കിൽ അവിടെ യു പി സ്കൂളുകൾ സ്ഥാപിക്കണം എന്നും സുപ്രീംകോടതിയുടെ സുപ്രധാന നിർദേശമുണ്ട്.






