ഡൽഹിയിൽ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ പ്രതിഷേധം. ബംഗ്ലാദേശിൽ സംഘർഷത്തിനിടെ ദീപു ചന്ദ്രദാസിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയതിൽ ആണ് പ്രതിഷേധം. ന്യൂനപക്ഷങ്ങൾക്ക് എതിരായ അതിക്രമം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത്ത്, ഹൈന്ദവ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നേരത്തെയും ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു.
കോൺസുലർ, വിസാ സേവനങ്ങൾ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന്റെ (ഐവിഎസി) പ്രവർത്തനം നിർത്തിവെയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് ഹൈക്കമ്മീഷൻ കോൺസുലർ, വിസാ സേവനങ്ങൾ നിർത്തലാക്കിയത്.








