മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ ക്രമക്കേട്. 262 കോടി രൂപ സഞ്ചിതഫണ്ടിലേക്ക് ക്രമരഹിതമായി മാറ്റിയെന്നാണ് കണ്ടെത്തല്‍. 2024-25 വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ട് നിമയസഭയില്‍ വച്ചു. (CAG report says Irregularities in CMDRF)
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 262.06 കോടി ക്രമരഹിതമായി വകമാറ്റിയതായാണ് കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകാണിക്കുന്നതിന് ഈ തുക ഉപയോഗിച്ചുവെന്നാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. 3511. 62 കോടിയുടെ നിറവേറ്റാത്ത ബാധ്യതകള്‍ കൂടി ഈ റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്.
45 ഗ്രാന്റുകൾ നൽകിയ വകയിൽ 2016 മുതൽ 24 വരെ ഉണ്ടായത് 2629.79 കോടി രൂപയുടെ അധിക ചെലവ്. വിദേശ മദ്യ നിർമ്മാണത്തിലെ അലംഭാവവും നികുതി ഈടാക്കുന്നതിൽ വീഴ്ച്ചയും സംഭവിച്ചു. നഷ്‌ടം നഷ്‌ടം 71 കോടി.പറമ്പിക്കുളം ആളിയാർ പദ്ധതിക്ക് അനുവദിച്ച ഭൂമിയുടെ ലൈസൻസ് ഫീസ് തമിഴ്നാട് സർക്കാരിൽ നിന്നും ഈടാക്കിയില്ല. സർക്കാറിന് നഷ്ടം 1.70 കോടി.പാട്ട വാടക പരിഷ്കരിക്കാത്തതുമൂലം പാട്ടക്കാരനിൽ നിന്നും പാട്ടത്തുക പിരിച്ചെടുത്തില്ല. നഷ്ടം 37കോടി നഷ്‌ടം. കണക്കുകൾ ഇങ്ങനെ പോകുന്നു. ഇക്കാലയളവിൽ കേന്ദ്ര സഹായത്തിൽ 42 ശതമാനം കുറവുവന്നെന്നും സി എ ജി റിപ്പോർട്ടിലുണ്ട്.








