അട്ടപ്പാടിയിൽ തണ്ടപ്പേര് ലഭിക്കാത്തതിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഗളി വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്. അട്ടപ്പാടി ലാൻഡ് അക്വസിഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ശ്രീജിത്ത് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് പരാമർശം. ഇരട്ടകുളം സ്വദേശിയായ കൃഷ്ണസ്വാമിയാണ് സ്വന്തം കൃഷിയിടത്തിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി ഭർത്താവ് വില്ലേജ് ഓഫീസിൽ കയറിഇറങ്ങുകയായിരുന്നുവെന്നും റവന്യൂ ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നുമായിരുന്നു ഭാര്യ കമലത്തിന്റെ ആരോപണമുണ്ടായിരുന്നത്.
സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി – കോൺഗ്രസ് പ്രവർത്തകർ അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തിയിരുന്നു.





