അന്തരിച്ച മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ശ്രീനിവാസന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നടി പാര്‍വതി തിരുവോത്ത്. ശ്രീനിവാസന്റേത് വാക്കാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത നഷ്ടമെന്ന് പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു. ഒരു വ്യക്തിയെന്ന നിലയിലും ഒരു സിനിമാ പ്രവര്‍ത്തകന്‍ എന്ന നിലയിലും ശ്രീനിവാസന്‍ മലയാളത്തിന് നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു
ചില ലെജന്‍ഡ്‌സിനെ അവര്‍ ഈ ലോകത്തുനിന്ന് പോയ ശേഷമാണ് പലരും ആഘോഷിക്കാറ് പക്ഷേ ശ്രീനി സാറിന്റെ കാര്യം വ്യത്യസ്തമാണ്. ശ്രീനി സാറിനെ നമ്മള്‍ ഒരുപാട് സെലിബ്രേറ്റ് ചെയ്തിട്ടുണ്ട്. നമ്മള്‍ എല്ലാ ദിവസവും അദ്ദേഹത്തെ ഓര്‍മിക്കാറുണ്ട്. സിനിമാ മേഖലയില്‍ ഉള്ളവര്‍ മാത്രമല്ല വിവിധ മേഖലകളിലുള്ള എല്ലാ ആളുകളും അദ്ദേഹത്തെ ഓര്‍മിക്കുന്നുണ്ട്. ആഘോഷിക്കുന്നുണ്ട്. പാര്‍വതി പറഞ്ഞു. ശ്രീനിവാസന്റെ കണ്ടനാടുള്ള വീട്ടിലെത്തി ആദരം അര്‍പ്പിച്ച് മടങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പാര്‍വതി തിരുവോത്ത്.
10 മണിക്ക് സംസ്‌കാരം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ശ്രീനിവാസനെ അവസാനമായി കാണാന്‍ ആളുകള്‍ വീട്ടിലേക്ക് ഒഴുകിയെത്തുന്ന പശ്ചാത്തലത്തില്‍ പൊതുദര്‍ശനം നീളുകയാണ്. തമിഴ് നടന്‍ സൂര്യ, നടന്‍ പ്രിഥ്വിരാജ്, ജഗദീഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തുടങ്ങി നിരവധി പ്രമുഖരും ഇന്ന് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കണ്ടനാട്ടെ വീട്ടില്‍ എത്തിയിരുന്നു.









