Headlines

‘വണ്ടർ കിഡ്’ വൈഭവിന് റെക്കോർഡ്; ശ്രീലങ്ക എക്കെതിരെ 11 പന്തിൽ 50, ഇന്ത്യ എ ശക്തമായ നിലയിൽ

 

ശ്രീലങ്ക എക്കെതിരെ ‘വണ്ടർ കിഡ്’ വൈഭവിന് റെക്കോർഡ്. 11 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച് വൈഭവ് സൂര്യവംശി. ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ അർദ്ധ സെഞ്ചുറി എന്ന റെക്കോർഡ് ഇനി വൈഭവിന് സ്വന്തം. ശ്രീലങ്ക എ ക്കെതിരെ ഇന്ത്യ എ ക്ക് വേണ്ടിയാണ് വൈഭവിന്റെ വെടിക്കെട്ട് പ്രകടനം. ഞായറാഴ്ച നടന്ന ത്രിരാഷ്ട്ര പരമ്പര ഫൈനലിൽ ശ്രീലങ്ക എയ്‌ക്കെതിരെ ഇന്ത്യ എ ആധിപത്യം സ്ഥാപിക്കുമ്പോൾ വൈഭവ് സൂര്യവംശി തന്റെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

 

 

മുൻ മത്സരങ്ങളിൽ പൊരുതി നിന്ന 15 വയസ്സുകാരനായ പ്രതിഭ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്, വെറും 11 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ വൈഭവ് അതിവേഗത്തിൽ സെഞ്ച്വറി നേട്ടം എന്ന ലക്ഷ്യം 6 റൺസ് അകലെ നഷ്ടപ്പെടുത്തി. 29 പന്തിൽ 94 റൺസ് നേടി അദ്ദേഹം പുറത്തായി. 8 സിക്‌സും 10 ഫോറും അടങ്ങുന്നതാണ് വൈഭവന്റെ മിന്നും പ്രകടനം. ക്യാപ്റ്റൻ സഹാൻ അരച്ചിഗെയാണ് വൈഭാവിനെ പുറത്താക്കിയത്.

 

മറുവശത്ത്, പ്രിയാൻഷ് ആര്യയും ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്‌തു. 25 പന്തിൽ 35 റൺസ് നേടി പുറത്തായി. നിലവിൽ ഇന്ത്യ എ 10 ഓവറിൽ 140/ 2 എന്ന നിലയിലാണ്. ദാംബുള്ളയിൽ നടന്ന ഫൈനലിൽ ഇന്ത്യ എയ്‌ക്കെതിരെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ അരച്ചിഗെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.