2 പ്രധാന നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു; തിരുവനന്തപുരത്ത് കോൺ​ഗ്രസിന് തിരിച്ചടി

തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, മഹേഷ് എന്നിവരാണ് പാർട്ടി വിട്ടത്. പാർട്ടി വിട്ടത് കോൺഗ്രസിൽ നിന്നുള്ള അവഗണനയിൽ പ്രതിഷേധിച്ചെന്ന് വി ജോയ് വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലയിലെ രണ്ട് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിൽ ചേരുമെന്ന് വി ജോയ് നേരത്തെ അറിയിച്ചിരുന്നു. വെള്ളനാട് മണ്ഡലം പ്രസിഡൻറ് പ്രശാന്ത്. അരുവിക്കര ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മഹേഷ് എന്നിവരാണ് സി.പി.ഐഎമ്മിൽ ചേർന്നത്.

വി ജോയ് ഫേസ്ബുക്കിൽ കുറിച്ചത്

കോൺഗ്രസിന്റെ രാഷ്ട്രീയ ജീർണതയിൽ മനം മടുത്തു കോൺഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ച് സിപിഐഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുതുകുളങ്ങര പ്രശാന്ത്, അരുവിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മഹേഷ് എന്നിവരെ
പാർട്ടി പതാക നൽകി സ്വീകരിച്ചു.