
ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; ‘ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് പരിശോധനയില്‍ വ്യക്തം’; ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍
കൊടുംകുറ്റവാളി ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തില്‍ പൊലീസ് വാദം തള്ളി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. സെല്ലിന്റെ കമ്പി മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തില്‍ അവ്യക്തതയെന്നും പൊലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ച് കമ്പി മുറിക്കുക എളുപ്പമല്ലെന്നും വിദഗ്ധ സമിതി അംഗം ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയ ശേഷം ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു. നാല് കമ്പികളുടെ രണ്ട് അറ്റവും മുറിച്ചിട്ടുണ്ട്. ഇതുപൊലെ ബലമുള്ള കമ്പി…