തിരുവനന്തപുരം വെമ്പായത്തെ ബാറിലെ സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ.പ്രതി അനീഷ് കാനിൽ പെട്രോൾ കൊണ്ടുവരുന്നതും ആളുകളുടെ ദേഹത്ത് തീ പടരുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.പെട്രോൾ ഒഴിച്ച് തീയിട്ടുള്ള ആക്രമണത്തിൽ മാരകമായി പൊള്ളലേറ്റ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാറിന് സമീപത്തുള്ള പമ്പിൽ നിന്നാണ് അനീഷ് പെട്രോൾ വാങ്ങി അകത്ത് കൊണ്ടുവന്നത്. സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും അനീഷ് പെട്രോളുമായി ശ്രീവത്സവം ബാറിലെ എസി മുറിയിലേക്ക് മുന്നോട്ട് പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ചിലർ അപ്പോൾ തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട് ഓടുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഇന്നലെ രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്. പ്രതി അനീഷും പരുക്കേറ്റ നാല് പേരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ സംഘർഷമാണ് ആക്രമണത്തിലേക്ക് പോയതെന്നാണ് എഫ്‌ഐആർ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നവരുടെ മൊഴി മജിസ്ട്രേറ്റ് നേരിട്ടെത്തി രേഖപ്പെടുത്തി. ആറ് പേർക്കാണ് പൊള്ളലേറ്റത്. പരുക്കേറ്റവരിൽ ഒരാൾ കാപ്പ കേസ് പ്രതിയാണ്. പ്രതി അനീഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.







