Headlines

ഗവ. പ്ലീഡർ നിയമന വിവാദം; അലോഷ്യസ് സേവ്യറിനെ കാണാമെന്നറിയിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം ∙ ഗവ. പ്ലീഡർ നിയമനത്തിൽ വിമർശനമുന്നയിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ കൂടിക്കാഴ്ച നടത്തും. ഇന്നോ നാളെയോ തിരുവനന്തപുരത്ത് കാണാമെന്നറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് അലോഷ്യസിനെ ഫോണിൽ വിളിച്ചു. കാണാൻ സമയം തേടി മുഖ്യമന്ത്രിയുടെ ഓഫിസിന് അലോഷ്യസ് ഇന്നലെ കത്തുനൽകിയതിനു പിന്നാലെയാണ് വിളിയെത്തിയത്. ഇന്ന് ഉച്ചമുതൽ നാളെ വരെ മുഖ്യമന്ത്രി സ്ഥലത്തുണ്ടെന്നും കാണാമെന്നും അറിയിച്ചു.എസ്എഫ്ഐയിലും എബിവിപിയിലും പ്രവർത്തിച്ചവരെ പ്ലീഡർമാരാക്കിയെന്ന് ആരോപിച്ച് അലോഷ്യസ് കഴിഞ്ഞ ദിവസം സർക്കാരിനെതിരെ രംഗത്തുവന്നിരുന്നു. കോൺഗ്രസിന്റെ ഭാഗമായ ഇന്ത്യൻ…

Read More

എട്ടാം രാത്രിയും യുഎസ് വ്യോമാക്രമണം, തിരിച്ചടിച്ച് ഇറാൻ; സ്ഫോടനവസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടു

  വാഷിങ്ടൻ∙ വടക്കൻ ഇറാഖിൽ തകർന്നുവീണ ഇറാന്റെ ഡ്രോണിലെ സ്ഫോടകവസ്തുക്കൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കുന്നതിനിടെ യുഎസ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഈ വിവരം സ്ഥിരീകരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. അപകടത്തിൽ പരുക്കേറ്റ മറ്റൊരു യുഎസ് സൈനികൻ ചികിത്സയിലാണ്. ഇതോടെ ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 17 ആയി.അതിനിടെ, കാണാതായ യുഎസ് സൈനികരുടേതെന്ന് കരുതപ്പെടുന്ന തിരിച്ചറിയാത്ത മൃതദേഹാവശിഷ്ടങ്ങൾ മറ്റൊരു സ്ഥലത്തുനിന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഇതു പരിശോധിച്ചുവരികയാണെന്നും യുഎസ് സൈന്യം…

Read More

16 വർഷത്തിന് ശേഷം വിശ്വ കിരീടം സ്പാനിഷ് മണ്ണിലേക്ക്; അർമാദിച്ച് ലാ റോജ

  120 മിനിറ്റ് വരെ നീണ്ട മത്സരത്തിൽ സ്പെയിൻ‌ വിശ്വ കിരീടം ചൂടി. പുരുഷ – വനിത ഫുട്ബോൾ ലോകകപ്പുകൾ ഒരേ സമയം നേടുന്ന ആദ്യ ടീമായി സ്പെയിൻ. 16 വർഷത്തിന് ശേഷം സ്പാനിഷ് മണ്ണിലേക്ക് കനകകിരീടം എത്തുകയാണ്. രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പ് നേടുന്നത്. ഫൈനലിൽ കടന്ന രണ്ടു തവണയും വിശ്വവിജയികളായി എന്ന നേട്ടവും സ്പെയിൻ സ്വന്തമാക്കി. 2010 ലാണ് മുൻപ് സ്പാനിഷ് പട ലോകകപ്പ് ജേതാക്കളായത്.     ഇത്തവണ ശക്തരായ അർജന്റീന എതിരാളികളായി…

Read More