അഞ്ച് പേരുടെ ദാരുണാന്ത്യം: വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്ന്, സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

 

വർക്കല അയന്തിയിൽ വീടിന് തീപിടിച്ച് അഞ്ച് പേർ മരിച്ച സംഭവത്തിൽ വീട്ടിലേക്ക് തീ പടർന്നത് ബൈക്കിൽ നിന്നെന്ന് സൂചന. പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വീട്ടിലെ കാർപോർച്ചിലെ ബൈക്കിലാണ് ആദ്യം തീ കാണുന്നത്. ബൈക്കിന്റെ ടാങ്ക് പൊട്ടി തീ ആളിപ്പരുകയായിരുന്നു.

പുലർച്ചെ 1.46നാണ് തീ കത്തുന്നതായി സിസിടിവിയിൽ കാണുന്നത്. അഞ്ച് മിനിറ്റിന് ശേഷം തീ വീടിന്റെ ഭാഗത്തേക്ക് പടരുന്നതും കാണാം. തീ പടർന്ന് 25 മിനിറ്റിന് ശേഷമാണ് രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്.

തീപിടിത്തമുണ്ടായ വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇവയിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് ലാബിലേക്ക് അയച്ചു. അയൽ വീട്ടിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ അസ്വാഭാവികമായി തീപിടിത്ത സമയത്ത് ആരെയും കണ്ടില്ല. അപകടം ആസൂത്രിതമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.