കാളികാവിൽ വീണ്ടും കടുവ

മലപ്പുറം കാളികാവിൽ വീണ്ടും കടുവ ഇറങ്ങി. പുല്ലങ്കോട് എസ്റ്റേറ്റിൽ വെച്ച് മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. പുല്ലങ്കോട് സ്വദേശി നാസർ എന്നയാളുടെ കന്നുകാലികളെ മെയ്യ്ക്കുന്നതിനിടെയാണ് പശുവിനെ കടുവ പിടികൂടിയത്. കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായി.
കഴിഞ്ഞ ഒരു വർഷത്തിനിടെ പലതവണ ഈ പ്രദേശത്ത് കടുവയെ നാട്ടുകാർ കണ്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ നരഭോജി കടുവയെ സുൽത്താന എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്.