
ഗസ്സയിലെ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഇസ്രയേല്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നതിന് പിന്നിലെന്ത്? ലക്ഷ്യം മറ്റൊരു കോണ്‍സന്‍ട്രേഷന്‍ ക്യാംപ്?
ഗസ്സയിലെ റഫയില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഇസ്രയേല്‍ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകര്‍ത്തുകൊണ്ടിരിയ്ക്കുകയാണെന്ന് ഉപഗ്രഹ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. റഫയില്‍ മാനുഷിക നഗരം സൃഷ്ടിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളുടെ ഭാഗമാണോ ഇത്? എന്താണ് ഗസ്സയിലെ മാനുഷിക നഗരം? പുതിയകാല കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ആകുമോ അത്?പരിശോധിക്കാം. ഗസ്സയിലെ വിവിധയിടങ്ങളിലുള്ള ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഇസ്രയേല്‍ സൈന്യം കഴിഞ്ഞ ഏതാനും ആഴ്ചകളായി തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ പ്രവര്‍ത്തന നിയന്ത്രണത്തിലെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ വന്‍തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് ഉപഗ്രഹദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഗസ്സ ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫയിലാണ് ഏറ്റവുമധികം…