KERALA BUDGET 2026: മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി, ജലഗതാഗതം വികസിപ്പിക്കും; ബജറ്റ് അവതരണം തുടങ്ങി

 

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിനായി ഉറ്റുനോക്കി കേരളം. യുഡിഎഫ് പ്രകടനപത്രികയിലെ വാദ്ഗാനങ്ങളില്‍ എത്രയെണ്ണം ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടി, ക്ഷേമ പദ്ധതികള്‍, മിഷന്‍ സമുദ്ര ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലെ പ്രഖ്യാപനവും മദ്യ വില വര്‍ധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാണിക്കുന്ന ധവള പത്രം അവതരിപ്പിച്ചതിന് പിന്നാലെ വരുന്ന ബജറ്റായതിനാല്‍ വരുമാന വര്‍ധനയ്ക്കായി എന്തൊക്കെ പ്രഖ്യാപിക്കുമെന്നാണ് നോക്കിക്കാണുന്നത്. കിഫ്ബിയില്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. മസ്‌ക്കറ്റ്, സമുദ്ര (കോവളം) ഹോട്ടലുകളില്‍ ഇരുന്നാണ് മുഖ്യമന്ത്രി ബജറ്റ് എഴുതിയത്. ബജറ്റിനായി 8.45ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വീട്ടില്‍ നിന്ന് നിയമസഭയിലേക്ക് ഇറങ്ങും.