Headlines

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

 

സമരത്തോടൊപ്പം ജീവിത പോരാട്ടവും ഒരുമിച്ചു കൊണ്ടുപോയ നേതാവിനുള്ള അംഗീകാരമാണ് ഒജെ ജനീഷിന്റെ മന്ത്രി സ്ഥനം. മാളയിലെ ചെറിയ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ജനീഷ് ഇനി തൃശ്ശൂര്‍ ജില്ലയിലെ ഏക മന്ത്രി കൂടിയാണ്. (youngest minister in udf cabinet oj janeesh profile)

 

 

യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു ഒ ജെ ജനീഷ് .ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തു പോയപ്പോള്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെ കൂടി ജനീഷ് സംസ്ഥാന പ്രസിഡണ്ടായി.ആരോപണങ്ങള്‍ അവിടെയും നിന്നില്ല.യൂത്ത് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ വീടുകളെ ചൊല്ലി വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടു.സംസ്ഥാന പ്രസിഡണ്ടായ ഒ ജെ ജനീഷിനെതിരേയും ആരോപണങ്ങളുടെ കുന്തമുന മറു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചു.അതൊന്നും പക്ഷേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തിന് ജിനീഷിന് തടസ്സമായിരുന്നില്ല .ഇടതു കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുങ്ങല്ലൂരില്‍ നിലവിലെ എംഎല്‍എ വി ആര്‍ സുനില്‍കുമാറിനെ അട്ടിമറിച്ച് മിന്നുന്ന വിജയം. പക്ഷേ മന്ത്രിസ്ഥാനം അപ്രതീക്ഷിതം.കുഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പുത്തന്‍വേലിക്കര വി.സി.എസ്.എച്ച്.എസ്.എസ്-ലുമായാണ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും തുടര്‍ന്ന് തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്ന് ബിബിഎ എല്‍.എല്‍.ബി ബിരുദവും കരസ്ഥമാക്കി. ചെറുപ്പത്തിലെ അച്ഛനെ നഷ്ടപ്പെട്ട ജനീഷ് സെക്യൂരിറ്റി ജോലി വരെ ചെയ്താണ് കുടുംബം പുലര്‍ത്തിയത്. ഒപ്പം അമ്മ തൊഴിലുറപ്പ് ജോലി ചെയ്തു കിട്ടുന്ന വരുമാനവും ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണത്തെ തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായുള്ള ജനീഷിന്റെ കടന്നുവരവ് അപ്രതീക്ഷിതം. ജനരന്‍ജന്‍ പുഷ്പ ദമ്പതികളുടെ മൂത്ത മകനാണ്. അഭിഭാഷകയായ ശ്രീലക്ഷ്മിയാണ് ജനീഷിന്റെ ഭാര്യ. ധനേഷ് ഏക സഹോദരനാണ്.