കേരളം മുഴുവന്‍ ബഹുമാനിക്കുന്ന ജി. സുധാകരനെ പോലെ സമുന്നതനായ നേതാവിനെതിരെ സൈബര്‍ ആക്രമണം നടത്തുന്ന പാര്‍ട്ടിയായി സി.പി.ഐ എം അധഃപതിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞങ്ങളെല്ലാം ആദരവോടെയാണ് അദ്ദേഹത്തെ നോക്കിക്കാണുന്നത്. നീതിമാനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ് അദ്ദേഹം. പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ 140 നിയോജക മണ്ഡലങ്ങളിലും അദ്ദേഹം ഒരു പോലെയാണ് പണം അനുവദിച്ചിരുന്നത്.
അന്ന് മന്ത്രിമാരെയൊക്കെ വിമര്‍ശിക്കുന്ന കാലത്ത് ജി സുധാകരനെ നിയമസഭയില്‍ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരോടും മാന്യമായി ഇടപെടുന്ന ബൗദ്ധിക പശ്ചാത്തലമുള്ള അദ്ദേഹത്തെ പോലും വെറുതെ വിടില്ല. കാരണം അദ്ദേഹം വിദൂഷക സംഘത്തിനൊപ്പമല്ല. രാജകൊട്ടാരത്തിലെ വിദൂഷകര്‍ക്കാ മാത്രമാണ് ഇപ്പോള്‍ കാര്യമുള്ളത്.
മാന്യരായ ആളുകള്‍ക്ക് സി.പി.ഐ.എമ്മില്‍ സ്ഥാനമില്ല. അപ്പോള്‍ പ്രതിപക്ഷത്ത് നില്‍ക്കുന്ന ഞങ്ങളെയൊക്കെ സി.പി.എം വെറുതെ വിടുമോ. ഞാന്‍ എന്നും ബഹുമാനത്തോടെ നോക്കിക്കാണുന്ന നേതാവാണ് ജി. സുധാകരന്‍. എല്ലാവരും ബഹുമാനിക്കുന്ന ഒരാളെയാണ് കൂലിപ്പട്ടാളത്തെ വിട്ട് അപമാനിക്കുന്നതെന്നും വി ഡി സതീശൻ വിമർശിച്ചു.
മുഖ്യമന്ത്രിയുടെ മകനെതിരായ ഇ ഡി നോട്ടീസ് വാർത്ത ഇ ഡി സ്ഥിരീകരിച്ചു. അവിഹിതമായ രാഷ്ട്രീയ ബന്ധം നടന്നു. പൂരം കലക്കൽ , എം ആർ അജിത് കുമാർ RSS നേതാവിനെ കണ്ടത് എല്ലാം ഇതിൻ്റെ ഭാഗം. നവീൻ ബാബു മരിച്ചിട്ട് ഒരു വർഷം. അദ്ദേഹത്തിന്റെ കുടുംബത്തോട് സർക്കാർ കാട്ടിയത് അനീതിയാണ്. പ്രതികളെ രക്ഷപ്പെടുത്താൻ വേണ്ടിയുള്ള ശ്രമം സർക്കാർ നടത്തുന്നു. കുടുംബം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്തു. ഇതിലെ പ്രതികൾ ബിനാമികളാണ്.ഉമ്മന്‍ ചാണ്ടിയുടെ കാലം മുതല്‍ക്കെ ഇരകളുടെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ അതിനെ എതിര്‍ക്കാറില്ല. അന്വേഷണത്തിലേക്ക് പോയാല്‍ ഇപ്പോള്‍ കുടുങ്ങിയവര്‍ മാത്രമല്ല ഒരു പാട് പേര്‍ കുടുങ്ങും. പമ്പ് ആരുടേതാണെന്ന് പുറത്തു വരും. പ്രതികളായവരൊക്കെ ബെനാമികളാണ്. പ്രധാനപ്പെട്ട സി.പി.എം നേതാക്കളുടെ ഷേഡി ഏര്‍പ്പാടുകള്‍ വെളിയില്‍ വരും എന്നതു കൊണ്ടാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി കൊടുക്കണം. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.