സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റോക്കോര്‍ഡ് മറികടന്ന് വിരാട് കോലി; രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരം

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ടെന്‍ഡുല്‍ക്കറിന്റെ മറ്റൊരു വിക്കറ്റ് കൂടി തകര്‍ത്ത് വിരാട് കോലി. ഏറ്റവും വേഗത്തില്‍ 28000 റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോര്‍ഡ് ആണ് കോലി സ്വന്തം പേരിലാക്കിയത്. വഡോദരയിലെ ക്രക്കറ്റ് ആരാധകര്‍ക്ക് മുമ്പിലായിരുന്നു റെക്കോര്‍ഡ് മറികടക്കുന്ന വിരാട് കോലിയുടെ ത്രസിപ്പിക്കുന്ന പ്രകടനം. വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ താന്‍ തന്നെ എന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു കോലിയുടേത്. 25 റണ്‍സിലെത്തിയപ്പോള്‍ ആണ് 28003 റണ്‍സ് കോലി സ്വന്തം പേരിലാക്കിയത്. 624 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഇത്രയും റണ്‍സ് താരം നേടിയത്. 644 ഇന്നിങ്‌സുകളില്‍ നിന്നാണ് 28003 റണ്‍സില്‍ എത്തിയത്. ഈ ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ താരമാണ് വിരാട് കോലി. ശ്രീലങ്കന്‍ താരം കുമാര്‍ സംഗകാരയാണ് ഈ നേട്ടം പിന്നിട്ട മറ്റൊരുതാരം. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ പുരുഷതാരമാണ് ഇപ്പോള്‍ വിരാട് കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കോലിക്ക് മുമ്പിലുള്ള ഏക താരം. 34357 റണ്‍സുകളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ളത്. 28016 റണ്‍സ് നേടിയ കുമാര്‍ സംഗകാരയെ മറികടന്നാണ് അന്താരാഷ്ട്ര മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലി രണ്ടാമത് എത്തിയത്. 37 കാരനായ കോലി 309 ഏകദിനത്തിലും 125 ട്വന്റി ട്വന്റിയിലും 123 ടെസ്റ്റിലും കളിച്ചിട്ടുണ്ട്. 84 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്.