കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വിലങ്ങിട്ട് ഹൈക്കോടതി. ഇഡി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണം സ്‌റ്റേ ചെയ്ത് ഇടക്കാല ഉത്തരവിറക്കിയത്.

ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നായിരുന്നു ഇ ഡിയുടെ ഹര്‍ജി. കേന്ദ്ര ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഇഡി വാദിച്ചിരുന്നു.

സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇ ഡി വാദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിര്‍ കക്ഷിയാക്കിയായിരുന്നു ഇ ഡി ഹര്‍ജി നല്‍കിയിരുന്നത്.