കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിനിടെ റാപ്പിഡ് റെസ്‌പോൺസ് ടീമിന് നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഷോളയാർ അട്ടപ്പാടി മേഖലയിൽ ഉണ്ടായിരുന്ന കാട്ടാനക്കൂട്ടത്തെ കാടുകളിലേക്ക് തിരിച്ചയക്കാനുള്ള നിരന്തര ശ്രമത്തിനിടെയാണ് സംഭവം. ഒരു ഒറ്റയാനാണ് സംഘത്തിന്റെ വാഹനത്തിന് നേരെ പാഞ്ഞടുത്തത്.
ആക്രമണത്തിൽ ആർക്കും പരിക്കില്ലെങ്കിലും ജീപ്പിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഭാഗ്യവശാൽ സംഘാംഗങ്ങൾക്ക് പരിക്കേൽക്കാതെ രക്ഷപ്പെടാൻ കഴിഞ്ഞു. പിന്നീട് ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ കാട്ടാനയെ തുരത്താൻ വനംവകുപ്പ് അധികൃതർക്ക് സാധിച്ചു.
ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ ഇറങ്ങുന്നത് ഈ പ്രദേശങ്ങളിൽ പതിവായതിനാൽ ജനങ്ങൾ വലിയ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ വനംവകുപ്പിന്റെ കൂടുതൽ ശ്രദ്ധ ഈ മേഖലയിൽ ആവശ്യമാണെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.