Headlines

തഴയപ്പെടുന്ന നേതാക്കൾക്കായി പാക്കേജ്: പ്രധാന വകുപ്പുകളും സംഘടനാ പദവികളും നൽകാൻ ഫോർമുല

 

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനൊപ്പം തഴയപ്പെടുന്ന നേതാക്കൾക്കായി പാക്കേജും പ്രഖ്യാപിച്ചേക്കും. സ്ഥാനം ലഭിക്കാതെ പോകുന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിനാണിത്. പ്രധാന വകുപ്പുകളും സംഘടനാ പദവികളും നൽകുന്നതായിരിക്കും പാക്കേജ് എന്നാണ് സൂചന. 3 പ്രധാനനേതാക്കൾ.മൂന്ന് പേരും മുഖ്യമന്ത്രിസ്ഥാനം ലഭിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല.

 

 

ഒരാളെ മാത്രമേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിക്കാനാകൂ. പദവി ലഭിക്കാതെ നിരാശരാകുന്ന നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിർത്തിയേ പറ്റു. ഈ ആലോചനയിലാണ് എ.ഐ.സി.സി നേതൃത്വം മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാക്കേജ് പ്രഖ്യാപിക്കാൻ ആലോചിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതെ പോകുന്ന നേതാവിന് മന്ത്രിസഭയിൽ അഭ്യന്തരം,ധനം പോലുളള പ്രധാന വകുപ്പുകൾ നൽകുന്ന പാക്കേജാകും പരിഗണനയിലുളളത്. ഒപ്പം കെ.പി.സി.സി , എ.ഐ.സി.സി നേതൃത്വത്തിലും സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തേക്കും.രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലേത് പോലെ, സ്ഥാനം ലഭിക്കാതെ പോകുന്ന നേതാക്കൾ പാർട്ടി വിട്ടുപോകുകയും അതുവഴി പ്രസ്ഥാനത്തിന് നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രീതി കേരളത്തിൽ ഉണ്ടാകില്ല എന്നാണ് ഹൈക്കമാൻഡിൻെറ പ്രതീക്ഷ.നേതാക്കൾ ആഹ്വാനം ചെയ്തിട്ടും, മുഖ്യമന്ത്രിപ്പോരുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലക്സുകൾ ഇനിയും എടുത്തുമാറ്റിയിട്ടില്ല. മലപ്പുറത്തെ കോൺഗ്രസ് പ്രവർത്തകരാണ് പാർട്ടി നിർദേശംവന്നിട്ടും നഗരത്തിൽ കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും പിന്തുണച്ച് സ്ഥാപിച്ച ഫ്ലക്സുകൾ എടുത്തുമാറ്റാൻ മടിച്ചുനിൽക്കുന്നത്. തന്റെ പേരിൽ കെ സി വേണുഗോപാലിനെതിരെവ്യാജ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് കെസി ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടികെ സി ജോസഫ് എഐസിസിയ്ക്ക് പരാതി നൽകി.