Headlines

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

 

വയനാട് മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായിഅടിയന്തര കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

 

 

അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ ട്വന്റിഫോറിനോട് പറഞ്ഞു. വയനാട് ജില്ലയിൽ ഇന്ന് രാവിലെ അതിതീവ്രമഴയാണ് പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് ലഭിച്ചത് 265 mm മഴ. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇന്നലെ തന്നെ നിർമ്മാണ പ്രവർത്തികൾ നിർത്തിവച്ചിരുന്നു. സമീപത്ത് കൂടെ പോയ ആളുകളാണ് അപകടത്തിൽ പെട്ടതെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. മണ്ണിടിച്ചിലിൽ‌ നിരവധി ആളുകൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ ജിതിൻ മേപ്പാടി. ചിലരെ രക്ഷപ്പെടുത്തി. പാലം നിറയെ മണ്ണി നിറ‍ഞ്ഞിട്ടുണ്ട്. ഗതാഗതം പൂർണമായി തടസ്സപ്പെട്ടിട്ടുണ്ട്. മണ്ണ് ഇപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ജിതിൻ‌ ട്വന്റിഫോറിനോട് പറഞ്ഞു. മണ്ണിടിഞ്ഞ സമയത്ത് പാലത്തിലും ആളുകളും ഉണ്ടായിരുന്നുവെന്ന് അദേഹം പറഞ്ഞു.