ജര്‍മ്മന്‍ ക്ലബ്ബ് ആയ ബയേണ്‍ മ്യൂണികിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ പോയി വെന്നിക്കൊടി പാറിച്ച പിഎസ്ജി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക്. സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും 1-1 (അഗ്രഗേറ്റ് സ്‌കോര്‍ 5-6) ന്റെ വിജയം സ്വന്തമാക്കിയ പിഎസ്ജി മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തി. കഴിഞ്ഞ ആഴ്ച്ച പിഎസ്ജിയുടെ മൈതാനമായ പാര്‍ക്ക് ഡേ പ്രിന്‍സസില്‍ നടന്ന മത്സരം 5-4ന് പിഎസ്ജി വിജയിച്ചിരുന്നു. ഇപ്പോള്‍ ഇരുപാദങ്ങളിലുമായി 6-5ന്റെ ജയത്തോടെയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ ഫൈനല്‍ പ്രവേശനം. ബുഡാപെസ്റ്റില്‍ മേയ് 30-ന് നടക്കുന്ന ഫൈനലില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലാണ് പിഎസ്ജിയുടെ എതിരാളികള്‍.
കളിയാരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ ഒസ്മാന്‍ ഡെംബെലെയിലൂടെ പിഎസ്ജി മുന്നിലെത്തിയെങ്കിലും അവസാന നിമിഷത്തില്‍ പിഎസ്ജി പ്രതിരോധത്തിന് പിഴച്ചു. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഹാരി കെയ്നാണ് ബയേണിനായി ഗോള്‍ നേടിയത്.








