Headlines

‘മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം, ആര് മൈൻഡ് ചെയ്യുന്നു; കഴിച്ച ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത് ശരിയല്ല’; കെ മുരളീധരൻ

 

ശബരിമലയിലെ വ്യാജ പർച്ചേസ് വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. നെയ്യിൽ ചേർത്ത വസ്‌തുക്കൾ സംബന്ധിച്ച് പരിശോധിക്കും. പരിശുദ്ധമായ നെയ്യ് ആണ് വേണ്ടത്. മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം,ആര് മൈൻഡ് ചെയ്യുന്നു. കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല. പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ. ചീപ്പ് കളി നേതാക്കൾ തന്നെ ചെയ്യുന്നു. സുഹൃത്തിൻ്റെ വീട്ടിൽ ഭക്ഷണം കഴിച്ചതിൽ തെറ്റെന്ത് എന്നും അദ്ദേഹം ചോദിച്ചു.

 

 

പറഞ്ഞാൽ കേൾക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും, അതിന് ഉദാഹരമാണ് തദ്ദേശ വകുപ്പിലെ നടപടി. ദേവസ്വം അക്കൗണ്ട്സ് മേധാവിക്കെതിരായ ക്രമക്കേട് ആരോപണം. ദേവസ്വം വിജിലൻസ് എസ്പിയെ വിളിച്ചുവരുത്തി എല്ലാ ഫയലുകളും സൂക്ഷിക്കാൻ ഏൽപ്പിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കും. അതിനു മുന്നോടിയായി ഫയൽ കടത്താതിരിക്കാൻ ആണ് എസ് പി യെ ഏൽപ്പിച്ചത്

 

ഒരാഴ്ചയ്ക്കുള്ളിൽ ആ നടപടി പൂർത്തിയാക്കണം. അതിനുശേഷം ക്രൈംബ്രാഞ്ച് സ്പെഷൽ ടീമിനെ ഏൽപ്പിക്കും. വാങ്ങിയ നെയ്യ് അല്ല സന്നിധാനത്ത് എത്തിയത്. പമ്പയിൽ വച്ച് അതിൽ തിരിമറി നടന്നിട്ടുണ്ട്. അതിൽ ചേർത്തിട്ടുള്ള വസ്തുക്കൾ എന്തൊക്കെയാണെന്നതിനെക്കുറിച്ചും പരിശോധന ഉണ്ടാകും. ശബരിമലയിൽ കൊണ്ടുപോകേണ്ടത് പരിശുദ്ധമായ നെയ്യാണെന്നും കെ മുരളിധരൻ വ്യക്തമാക്കി.