Headlines

2018 ലെ പ്രളയത്തിനു ശേഷവും ഒന്നും ചെയ്യാതെ കേരളം; നമ്മൾ വീണ്ടും മുങ്ങി

  തിരുവനന്തപുരം ∙ മുൻവർഷങ്ങളിലെ പ്രളയത്തിൽ നിന്നു കേരളം ഒന്നും പഠിച്ചില്ല; ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ഒരു മുന്നൊരുക്കവും നടത്തിയില്ല. സംസ്ഥാനം ഇന്നു നൽകുന്നത് ആ ഗുരുതരവീഴ്ചയുടെ വലിയ വില. 2018, 19 വർഷങ്ങളിലെ വൻപ്രളയത്തിന്റെ കാരണങ്ങൾ, വെള്ളം ക്രമാതീതമായി കയറിയ സ്ഥലങ്ങൾ, പെയ്ത മഴയുടെ തോത്, വെള്ളം ഒഴുകാനുള്ള സംവിധാനങ്ങൾ, നദികളിൽ അടിഞ്ഞ മണ്ണിന്റെ അളവ് എന്നിവയെക്കുറിച്ച് എന്തുകണക്കാണു സംസ്ഥാനത്തിന്റെ പക്കലുള്ളത് എന്ന ചോദ്യവും ബാക്കി. 2018 ലെ പ്രളയത്തിനു ശേഷം എന്തെങ്കിലും തയാറെടുപ്പോ മുൻകരുതലോ…

Read More

പിഒകെയിൽ 80 പേർ കൊല്ലപ്പെട്ടു: വാർത്ത മറയ്ക്കാൻ അൽ ജസീറയ്ക്ക് വിലക്ക്; ഡിജിറ്റൽ സെൻസർഷിപ്പുമായി പാക്കിസ്ഥാൻ

  ഇസ്‌ലാമാബാദ്∙ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെ മാധ്യമങ്ങൾക്കുമേൽ കടുത്ത സെൻസർഷിപ്പുമായി പാക്കിസ്ഥാൻ ഭരണകൂടം. രാജ്യാന്തര വാർത്താ ശൃംഖലയായ അൽ ജസീറ ഇംഗ്ലിഷ് ഉൾപ്പെടെ ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾക്ക് പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ വിലക്കേർപ്പെടുത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പിഒകെയിലെ ജനകീയ പ്രതിഷേധങ്ങളും സുരക്ഷാ സേനയുടെ അടിച്ചമർത്തലുകളും നിരന്തരം പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് ഡിജിറ്റൽ സെൻസർഷിപ്പ് ശക്തമാക്കാൻ പാക്ക് ഭരണകൂടം തുനിഞ്ഞത്.ഓഗസ്റ്റ് 10 വരെ വിവിധ ഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ്…

Read More

സംസ്ഥാനത്ത് മഴ ശക്തം: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ ഇന്ന് അവധി

  സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ടയിലെ മഴക്കെടുതി ദുരിതാബാധിത മേഖല മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് സന്ദർശിക്കും. ആറൻമുള, റാന്നി ഉൾപ്പെടെയുള്ള മഴക്കെടുതി രൂക്ഷമായ സ്ഥലങ്ങളാണ് സന്ദർശിക്കുക.     തമിഴ്നാടിന് മുകളിലുള്ള ചക്രവാതചുഴിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർദ്ധിക്കാൻ കാരണം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും…

Read More