തൃശ്ശൂരിൽ വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം

തൃശ്ശൂർ പാലപ്പിള്ളിയിൽ വഴിയാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. പാലപ്പിള്ളി പിള്ളത്തോട് പാലത്തിന് സമീപത്തു വച്ചാണ് കാട്ടാനക്കൂട്ടം വഴിയാത്രക്കാരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും ഓടിച്ചത്. കാട്ടാനക്കൂട്ടം ജനങ്ങളെ ആക്രമിക്കാൻ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.

ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ശ്രമിക്കുന്നതിനിടെയാണ് ആനക്കൂട്ടത്തിന്റെ പ്രകോപനം. വനംവകുപ്പ് ജീപ്പിനു നേരെയും കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. നിരവധിയാളുകൾക്ക് ആനയെ കണ്ട് ഓടുന്നതിനിടെ പരുക്കേറ്റു. കുറച്ചുനാളുകളായി പാലപ്പിള്ളി ഉൾപ്പെടുന്ന മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.