Headlines

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് ഡിഎംകെ

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ തമിഴ്നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ലക്ഷക്കണക്കിന് വോട്ട്ഴ്സിനെ ഏകപക്ഷീയമായി ഒഴിവാക്കാനുള്ള ശ്രമമെന്നാണ് തമിഴ് നാടിന്റെ ഹർജി. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാൻ ഇരിക്കെയാണ് ഡിഎംകെയുടെ നീക്കം. എസ്ഐആറിൽ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കും മുൻപ് തിരഞ്ഞെടുപ്പ് കമ്മീഷൻ തിടുക്കത്തിൽ മറ്റിടങ്ങളിൽ പ്രക്രിയ നടത്തുന്നത് ജനാധിപത്യവിരുദ്ധം. തമിഴ്നാട്ടിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണം തടയാൻ സുപ്രീംകോടതി ഉത്തരവിടുണമെന്നും ഹർജിയിൽ ഡിഎംകെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിൽ എസ്.ഐ.ആർ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ…

Read More

സർക്കാരിനെ നോക്കുകുത്തിയാക്കി രാജ്ഭവൻ; കാലിക്കറ്റ് സർവകലാശാല വിസി നിയമനവുമായി ഗവർണർ മുന്നോട്ട്

കാലിക്കറ്റ് സർവ്വകലാശാല വിസി നിയമനത്തിൽ അസാധാരണ നീക്കവുമായി രാജ്ഭവൻ. നിയമനത്തിൽ രാജ്ഭവൻ വിജ്ഞാപനം പുറപ്പെടുവിച്ചു. സാധാരണ ഗതിയിൽ സർക്കാരാണ് വിജ്ഞാപനം ഇറക്കേണ്ടത്. സെർച്ച് കമ്മിറ്റിയിൽ നിന്ന് സർവ്വകലാശാല പ്രതിനിധി പിന്മാറിയ പശ്ചാത്തലത്തിൽ കൂടിയാണ് ചാൻസലറുടെ നടപടി. ലഭിക്കുന്ന അപേക്ഷകൾ ചാൻസലറുടെ സെക്രട്ടറി സെർച്ച് കമ്മിറ്റി കൺവീനർക്ക് കൈമാറും. ഡിസംബര്‍ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്ന് വിജ്ഞാപനത്തിൽ നിർ​ദേശം. പത്ത് വര്‍ഷം പ്രൊഫസര്‍ പോസ്റ്റില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. കഴിഞ്ഞ രണ്ട്…

Read More

‘വൈദേകം റിസോർട്ട് ആരോപണങ്ങളിൽ വ്യക്തത വരുത്തിയില്ല’; ഇ.പി.ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം

ഇപി ജയരാജന്റെ ആത്മകഥയിൽ സിപിഐഎം നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ട് വിവാദം ഉയർന്നപ്പോൾ ബന്ധപ്പെട്ടവർ കൃത്യ സമയത്ത് വ്യക്തത വരുത്തിയില്ല. പി ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിക്കുകയാണ് ചിലർ ചെയ്തതെന്നും വിമർശനം. ദിവസങ്ങളോളം വാർത്ത പ്രചരിച്ചത് വലിയ വിഷമമുണ്ടാക്കി. ആ സമയത്ത് വ്യക്തത വരുത്തിയിരുന്നെങ്കിൽ വ്യക്തിപരമായ അധിക്ഷേപം നിലക്കുമായിരുന്നു. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോയെന്ന് മാത്രമാണ് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ചോദിച്ചത്. ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും…

Read More

കേരള സർവകലാശാല സസ്പെൻഷൻ വിവാദം; ഗവർണർക്ക് റിപ്പോർട്ട് കൈമാറി വി.സി

കേരള സർവകലാശാല സസ്പെൻഷൻ വിവാദത്തിൽ ഗവർണർക്ക് റിപ്പോർട്ട് കൈമാറി വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ. സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായ നടപടികൾ നേരിട്ടുകണ്ടാണ് അറിയിച്ചത്. രജിസ്ട്രാർക്കെതിരെയുള്ള അന്വേഷണത്തിന് സിൻഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചത് ചട്ടവിരുദ്ധമെന്നാണ് വി.സിയുടെ നിലപാട്. സസ്പെൻഷനിലായ രജിസ്ട്രാർ അനിൽകുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകാനും വി.സിയുടെ നീക്കമുണ്ട്. വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളിൽ തീരുമാനം എടുക്കാതെ കഴിഞ്ഞ ദിവസം ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയ്ക്കെടുത്തത് രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാറിന്റെ സസ്‌പെൻഷൻ മാത്രമായിരുന്നു….

Read More

ശബരിമല സ്വർണ്ണക്കൊള്ള; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്.ജയശ്രീ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരിയ്ക്ക് നിർദേശം നൽകി. അസാധാരണ സാഹചര്യത്തിൽ മാത്രമേ ഹൈക്കോടതി മുൻ‌കൂർ ജാമ്യപേക്ഷ പരിഗണിക്കു എന്നും കോടതി അറിയിച്ചു. നിരപരാധിയാണെന്നും ഒരു തരത്തിലുമുള്ള ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ ജയശ്രീ വാദിച്ചത്. ആരോഗ്യസ്ഥിതി മോശമെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ. കേസിലെ എഫ്ഐആറിൽ തനിക്കെതിരായി ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ തെറ്റാണെന്നും ഹർജിയിൽ ജയശ്രീ…

Read More

നോർക്കയിലെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള അവസരമൊരുക്കി നവോദയ ഷിഫ യൂണിറ്റ്

പ്രവാസികൾക്കുവേണ്ടി കേരള സർക്കാറിന് കീഴിലുള്ള നോർക്കയിലെ വിവിധ പദ്ധതികളിൽ ചേരുന്നതിനുള്ള അവസരമൊരുക്കി നവോദയ ഷിഫ യൂണിറ്റ് “നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പ്” സംഘടിപ്പിച്ചു. നൂറുകണക്കിന് സാധാരണ പ്രവാസി മലയാളികളാണ് ഷിഫ ഏരിയയിൽ നോർക്ക പദ്ധതികളിൽ ചേരാനെത്തിയത്. പുതുതായി സർക്കാർ പ്രഖ്യാപിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിൽ ചേരുന്നതിനുവേണ്ട നോർക്ക ഐ ഡി കാർഡ്, വിദേശത്തെ ചികിത്സക്ക് ധനസഹായം ലഭിക്കുന്ന നോർക്ക രക്ഷാ ഇൻഷുറൻസ്, പെൻഷൻ ലഭിക്കുന്ന പ്രവാസി ക്ഷേമപദ്ധതി തൂങ്ങിയ പദ്ധതികളിൽ അംഗമാകാനാണ് ബഹുഭൂരിപക്ഷം മലയാളികൾ താല്പര്യം പ്രകടിപ്പിച്ചത്….

Read More

‘ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ല; വേടൻ യുവതലമുറയുടെ ശബ്ദം’; പ്രകാശ് രാജ്

ദേശീയ അവാർഡ് മമ്മൂട്ടിയെ അർഹിക്കുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി അധ്യക്ഷൻ പ്രകാശ് രാജ്. മമ്മൂട്ടി യുവതാരങ്ങൾക്ക് കൂടി പ്രചോദനമാണ്. മമ്മൂക്ക ചെറുപ്പക്കാരുമായി കടുത്ത മത്സരത്തിൽ ആണ്. മമ്മൂട്ടി അഭിനയിക്കുകയല്ല അദ്ദേഹത്തിന്റെ ഭാവങ്ങൾ തന്നെ അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രകാശ് രാജ് പറഞ്ഞു. വേടൻ യുവതലമുറയുടെ ശബ്ദമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. മമ്മൂട്ടിയെ തേടി ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെയാണ് ഇക്കുറി മമ്മൂട്ടിയെ തേടി ബഹുമതി എത്തിയത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും…

Read More

ശബരിമല കട്ടിളപ്പാളിക്കേസ്; ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയെന്ന് റിമാൻഡ് റിപ്പോർട്ട്

ശബരിമല കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയെന്ന് റിമാന്റ് റിപ്പോർട്ട്. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പോറ്റിക്കെതിരെ തെളിവ് ലഭിച്ചതായ് എസ്ഐറ്റി കോടതിയിൽ പറഞ്ഞു. പാളികൾ ചെന്നെയിലെത്തിച്ച് സ്വർണം വേർതിരിച്ചാണെന്നും പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാക്ഷിമൊഴികളും ലഭിച്ചു. അതെസമയം ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ദേവസ്വം തലപ്പത്തേക്ക്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്തു. ശബരിമല കട്ടിളപ്പാളി…

Read More

വർക്കലയിലെ ട്രെയിൻ അതിക്രമം; പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം വർക്കലയിൽ നിന്ന് മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ. ആശുപത്രിയിൽ എത്തിയതിനേക്കാൾ നില മെച്ചപ്പെട്ടിട്ടുണ്ട്. സാധ്യമായ എല്ലാ ചികിത്സയും നൽകുന്നുവെന്നും ആശുപത്രി അധികൃതർ. അപകടാവസ്ഥ തരണം ചെയ്‌തെന്ന് പറയാന്‍ കഴിയില്ല. പെണ്‍കുട്ടി 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. ഇതിന് ശേഷം മാത്രമേ പെണ്‍കുട്ടി പൂര്‍ണ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങിവരൂ എന്ന കാര്യത്തില്‍ പറയാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. തലയിൽ‌ പലയിടത്തും ചതവുകളുണ്ട്. ഇത് സുഖപ്പെടാൻ…

Read More

ഏഴാം തവണയും തൂക്കി; ആ റെക്കോര്‍ഡും ഇനി മമ്മൂട്ടിക്ക് സ്വന്തം

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ തേടി ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തുന്നത്. ഏറ്റവും കൂടുതൽ തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടനെന്ന റെക്കോർഡും ഇനി മമ്മൂട്ടിക്കാണ്. ഐ.വി. ശശിയുടെ സംവിധാനത്തിൽ 1984ൽ പുറത്തിറങ്ങിയ അടിയൊഴുക്കുകൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ ആദ്യ സംസ്ഥാന അവാർഡ് ലഭിച്ചത്. തുടർന്ന് ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് 1989ലും, വിധേയൻ, പൊന്തൻമാട, വാൽസല്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായി 1993ലും, കാഴ്ച എന്ന…

Read More