ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ വിട്ട് വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപ നേതാവ് പദവി പദവി ഒഴിച്ചിടുന്നു എന്ന വാർത്ത മാധ്യമങ്ങളിൽ കണ്ടു. ഇത് സംബന്ധിച്ച് കൂടുതൽ അറിവിലെന്നും അദ്ദേഹം വ്യക്തമാക്കി.
LDF രാഷ്ട്രീയത്തിൻ്റെ ഉള്ളടക്കം ശക്തിപ്പെടുത്താൻ വേണ്ടിയാണ് ശക്തമായ നിലപാട്. ഉപനേതാവ് പദവി ഒഴിച്ചിടും എന്നതിനെക്കുറിച്ച് അറിയില്ല. ഒഴിച്ചിട്ടാൽ എന്ത് ചെയ്യും എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. സിപിഐ – സിപിഐഎം ചർച്ച സംസ്ഥാന സെക്രട്ടറിമാർ ദേശിയ സെക്രട്ടറിമാർ തമ്മിൽ ആകാം.
ഏതെങ്കിലും ഘട്ടത്തിൽ സെക്രട്ടറിമാർ തീരുമാനിച്ചാൽ പ്രതിപക്ഷ നേതാവുമായി ചർച്ചയാകാമെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. UDF ക്ഷണം കേൾവിക്ക് അപ്പുറം പ്രാധാന്യം ഇല്ല, കെ എൻ എ ഖാദറിന്റെ ക്ഷണം ബിനോയ് വിശ്വം തള്ളി. സിപിഐയുടെ കുഞ്ഞാണ് എൽഡിഎഫ്. ഇത്തരം ക്ഷണങ്ങളെ തള്ളുന്നു. സിപിഐ ത്യാഗം ചെയ്ത് ചെയ്യുന്ന കൊണ്ടാണ് LDF ഇങ്ങനെ നിൽക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.








