റെയിൽവേ ട്രാക്കിലേക്ക് ക്രെയിൻ മറിഞ്ഞു. തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്കാണ് ക്രെയിൻ മറിഞ്ഞത്. റെയിൽവേയുടെ പുതിയ കെട്ടിടത്തിന്റെ പണി നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് മുകളിലേക്കാണ് ക്രെയിൻ മറിഞ്ഞത്. ട്രെയിൻ ഗതാഗതത്തിന് തടസ്സമില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമില്ല.






