Headlines

ലൈവ് ചാറ്റിനിടെ വംശീയ പരാമർശം; യുവരാജ് സിംഗിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു

ലൈവ് ചാറ്റിനിടെ വംശീയ പരാമർശം നടത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് സംഭവം. ജത് കൽസാൻ എന്ന ദളിത് പ്രവർത്തകൻ നൽകിയ പരാതിയിലാണ് ഹരിയാന പോലീസ് കേസെടുത്തത്. 2020ൽ രോഹിത് ശർമ്മയുമൊത്തുന്ന ഇൻസ്റ്റഗ്രാം ചാറ്റിനിടെയായിരുന്നു സ്പിന്നർ യുസ്വേന്ദ്ര ചഹാലിനെതിരെ യുവരാജിന്റെ വംശീയ പരാമർശം. ഭാംഗി എന്നായിരുന്നു ഇൻസ്റ്റ ലൈവിൽ യുവരാജിന്റെ പരാമർശം. ദളിതരെ അധിക്ഷപിച്ചുവെന്ന് കാണിച്ചാണ് പരാതി. എട്ട് മാസങ്ങൾക്ക് ശേഷമാണ് താരത്തിനെതിരെ എഫ്…

Read More

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 63, 682 സാമ്പിളുകൾ; 123 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,682 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 29,25,734 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,04,349 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.   123 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 33, തിരുവനന്തപുരം…

Read More

വൃഷ്ടിപ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ; അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി

മലയോര മേഖലകളായ പൊൻമുടി, വിതുര, പെരിങ്ങമല, പാലോട് തുടങ്ങിയ പ്രദേശങ്ങളിലെ വനാനന്തരങ്ങളിലും വൃഷ്ടിപ്രദേശങ്ങളിലുമുണ്ടായ മഴയെ തുടർന്ന് ശക്തമായ നീരൊഴുക്ക് ഡാമിലേക്ക് വർധിച്ചതിനാൽ അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതവും ഒരു ഷട്ടർ 70 സെന്റീമീറ്ററുമാണ് ഉയർത്തിയത്. നീരൊഴുക്ക് കൂടുതലാകുകയാമെങ്കിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ടി വരും. കരമനയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.

Read More

തൃശ്ശൂർ ജ്വല്ലറി മോഷണം കെട്ടിച്ചമച്ച കഥയെന്ന് സംശയം; മൂന്ന് കിലോ സ്വർണം നഷ്ടപ്പെട്ടെന്ന വാദം വ്യാജം, കടയിൽ സ്വർണമുണ്ടായിരുന്നില്ല

തൃശ്ശൂർ ജില്ലയിലെ കയ്പമംഗലത്തുള്ള ഗോൾഡ് ഹാർട്ട് ജ്വല്ലറി കവർച്ചാ കേസിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പോലീസ്. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ചോദ്യം ചെയ്തതിൽ നിന്നാണ് ഈ വിവരം ലഭിച്ചത്. മൂന്ന് കിലോയിലധികം സ്വർണം നഷ്ടപ്പെട്ടുവെന്നാണ് ഇവർ ആദ്യം പറഞ്ഞിരുന്നത്. അന്വേഷണത്തിൽ ജ്വല്ലറിയിൽ സ്വർണമുണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ജ്വല്ലറിയുടെ ഭിത്തി തുരന്ന് ആളുകൾ അകത്തു കടന്നിട്ടുണ്ട്. പക്ഷേ ഉടമ പറയുംപോലെ ഭൂമിക്കടിയിലെ രഹസ്യ അറ തുറന്നിട്ടില്ലെന്നും അതിൽ സ്വർണം സൂക്ഷിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. കടയിലെ കൗണ്ടറിൽ മേശപ്പുറത്തുണ്ടായിരുന്ന ആഭരണങ്ങൾ…

Read More

‘NSS-SNDP ഐക്യം BJP സ്വാഗതം ചെയ്യുന്നു; മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ’; വി മുരളീധരൻ‌

എൻഎസ്എസ്- എസ്എൻഡിപി ഐക്യം സ്വാഗതം ചെയ്ത് ബിജെപി. എൻഎസ്എസ്- എസ്എൻഡിപി ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി മുരളീധരൻ പറഞ്ഞു. മുസ്ലീം ലീഗ് ആദ്യം പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെ. ലീഗിന്റെ അപ്രമാദിത്വത്തിനും വർഗീയ നിലപാടിനും എതിരെയാണ് വെള്ളാപ്പള്ളി നടേശൻ നിലപാടെടുത്തത്. ലീഗ് മതത്തിന്റെ പേരിലുള്ള പാർട്ടിയാണെന്നും വി മുരളീധരൻ പറഞ്ഞു.സനാതനധർമം വൈറസ് എന്ന് പറയുന്നവരാണ് സിപിഐഎം. അതിന്റെ ഗുണം സിപിഐഎമ്മിനു കിട്ടില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൽ കോണ്ഗ്രസ് ഭരിക്കുമ്പോൾ ഭരിക്കുന്നത് ലീഗ് ആണ്….

Read More

ആശാ യൂനാനി ഹോസ്പിറ്റലിൽ വെച്ച് നിർദ്ധന കുടുംബങ്ങൾക്കായി സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെള്ളമുണ്ട : ആരോഗ്യരംഗത്തെ ഒരു വർഷത്തെ സേവനം പൂർത്തീകരിച്ചതിന്റെ ഭാഗമായി ആശാ യൂനാനി ഹോസ്പിറ്റലിൽ വെച്ച് നിർദ്ധന കുടുംബങ്ങൾക്കായി സൗജന്യ യൂനാനി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ വന്ന രോഗികൾക്ക് പരിശോധന, മരുന്നുവിതരണം, യൂനാനി റെജിമെന്റ് തെറാപ്പി എന്നിവ സൗജന്യമായി നൽകി. വയനാട്,കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി നൂറോളം രോഗികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഡോ: മുഹമ്മദ് സുഹൈൽ (BUMS ) ന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

Read More

കോഴിക്കോട് പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

കോഴിക്കോട്: നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. 801 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നഗരം. സെന്‍ട്രല്‍ മാര്‍ക്കറ്റിന് പുറമെ വി.എച്ച്‌.എസ്.സി പയ്യാനക്കല്‍ വെച്ച്‌ നടത്തിയ പരിശോധനയില്‍ 20 പേര്‍ക്കും വെള്ളയില്‍ കച്ചേരിപ്പടി ഗവണ്‍മെന്റ് സ്കൂളില്‍ നടത്തിയ പരിശോധയില്‍ എട്ടുപേര്‍ക്കും വെസ്റ്റ് ഹില്‍ അനാഥ മന്ദിരത്തില്‍ വെച്ച്‌ നടത്തിയ പരിശോധയില്‍ അഞ്ചുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നഗരത്തില്‍ മാത്രം 144 പേര്‍ക്കാണ്…

Read More

പൂജക്കിടെ 20 ഗ്രാമിന്റെ സ്വർണമാല പശു വിഴുങ്ങി; പുറത്തെടുക്കാൻ ഒടുവിൽ ശസ്ത്രക്രിയയും

  പൂജക്കിടെ പശു സ്വർണം വിഴുങ്ങി. ഒടുവിൽ ഇത് പുറത്തെടുക്കാൻ പശുവിന് ശസ്ത്രക്രിയയും നടത്തി. കർണാടക സിർസി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്‌ഡേ എന്നയാളുടെ പശുവാണ് സ്വർണം വിഴുങ്ങിയത്. ഗോ പൂജക്കിടെയാണ് സംഭവം. പൂജയുടെ ഭാഗമായി പശുവിനെ സ്വർണം കൊണ്ട് അലങ്കരിച്ചിരുന്നു. 20 ഗ്രാം തൂക്കം വരുന്ന സ്വർണമാലയാണ് പശുവിന് ഇട്ടത്. പൂജക്ക് ശേഷം ഇത് ഊരി സമീപത്ത് വെച്ചു. എന്നാൽ പൂമാലക്കൊപ്പം സ്വർണമാലയും കാണാതായി. തുടർന്നാണ് പശു ഇത് വിഴുങ്ങിയതാകാമെന്ന സംശയമുണർന്നത്. പശുവിന്റെ ചാണകം തുടർന്ന്…

Read More

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,55,438 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,47,666 പേര്‍…

Read More