പി എം ശ്രീ, CPI ഇടതുമുന്നണിയിൽ നിന്ന് പുറത്തുവരണം, സംയുക്ത സമരത്തിന് AlYFനെ സ്വാഗതം ചെയ്യുന്നു: യൂത്ത് കോൺഗ്രസ്

പി എം ശ്രീ വിഷയം, സിപിഐ ഇടതുമുന്നണിയിൽ നിന്ന് പുറത്തുവരണമെന്ന് യൂത്ത് കോൺഗ്രസ്. ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരായി കേരളത്തിലെ സർക്കാർ മാറിയെന്ന് ഒ ജെ ജനീഷ്. സംയുക്ത സമരത്തിന് AlYF നെ യൂത്ത് കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. കാവിവൽക്കരണത്തിലേക്ക് കൈപിടിച്ച് നടത്തുന്ന പദ്ധതിയാണ് പി എം ശ്രീ. ഇതിൽ ഒപ്പുവെച്ചതിന് പിറകിലെ രാഷ്ട്രീയ ലക്ഷ്യം എന്തെന്ന് ഗവൺമെന്റ് വ്യക്തമാക്കണം. എന്തടിസ്ഥാനത്തിലാണ് നിലപാടിൽ നിന്നും പിറകോട്ട് പോയതെന്ന് സർക്കാർ വ്യക്തമാക്കണം. NEP എന്നത് നാഗ്പൂർ എജുക്കേഷൻ പോളിസി. സംഘപരിവാറിന്…

Read More

ഗ്ലൂക്കോസ് കുപ്പിയിലെ സൂചി കണ്ണില്‍ വീണ് കാഴ്ച്ച നഷ്ടപ്പെട്ടു

കാസര്‍ഗോഡ്: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആളുടെ കണ്ണിലേക്ക് ഗ്ലൂക്കോസ് കുപ്പിയിലെ സൂചി തെറിച്ചു വീണ് കാഴ്ച്ച നഷ്ടമായെന്ന് പരാതി. കാസര്‍ഗോഡ് ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന യുവാവിനാണ് അപകടം സംഭവിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന പടുപ്പ് പുളിങ്കാല സ്വദേശി പി.ഡി. ബിനോയി(42)യുടെ ഇടതു കണ്ണിലേക്കാണ് സൂചി തെറിച്ചു വീണത്. കഴിഞ്ഞ ജൂണ്‍ 11നായിരുന്നു ബിനോയിയെ ആശുപത്രിയില്‍ പ്രവേശിച്ചത്. കട്ടിലിനോടു ചേര്‍ത്തു വച്ചിരുന്ന ഗ്ലൂക്കോസ് കുപ്പിയില്‍ നിന്നു ഇടതു കണ്ണിലേക്ക് സൂചി വീഴുകയായിരുന്നു. സൂചി കണ്ണില്‍…

Read More

വയനാട്‌ ജില്ലയില്‍ 1379 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (28.01.22) 1379 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 799 പേര്‍ രോഗമുക്തി നേടി. 21 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1377 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതിനുപുറമെ വിദേശത്ത് നിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 148653 ആയി. 139489 പേര്‍ രോഗമുക്തരായി. നിലവില്‍ 7021 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6733 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 764 കോവിഡ് മരണം…

Read More

‘നോട്ട് നൽകി മദ്യം വാങ്ങാം’; ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്‌ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ക്യാഷ്‌ലെസ് പേയ്മെൻ്റ് ഉത്തരവ് റദ്ദാക്കി. പഴയപടി നോട്ട് നൽകി മദ്യം വാങ്ങാം. ക്യാഷ്ലെസ് പേയ്മെൻ്റ് പ്രായോഗികമല്ലെന്ന് ബെവ്കോ അറിയിച്ചു. പൂർണമായും ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രമാക്കിയതില്‍ ജീവനക്കാരും ഉപഭോക്താക്കളും പ്രതിഷേധം അറിയിച്ചതോടെയാണ് തീരുമാനം പിൻവലിച്ചത്. മാര്‍ച്ച്‌ 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കിയിരുന്നു. പണത്തിന് പകരം ഡിജിറ്റല്‍ പേയ്മെൻ്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്)…

Read More

താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടത്തുന്ന വ്യാജപ്രചാരണങ്ങൾ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷാർഹമെന്നും മുന്നറിയിപ്പ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നാണ് വ്യാജ പ്രചാരണം. തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്, ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി…

Read More

മദ്യശാലകൾ ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കണം: ഹൈക്കോടതി

  കൊച്ചി: ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിലേക്ക് മദ്യവിൽപ്പനശാലകൾ മാറ്റി സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ് കാലത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. ബാറുകളിൽ മദ്യവിൽപന പുനഃരാരംഭിച്ച സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയും. ഡിജിറ്റൽ പെയ്മെന്റ സംവിധാനം ആരംഭിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

Read More

സിനിമാ തീയറ്ററുകൾക്കുള്ള നിയന്ത്രണം; ഫിയോക്കിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

  സി കാറ്റഗറി ജില്ലകളിൽ സിനിമാ തീയറ്ററുകൾ അടച്ചിട്ട സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തീയറ്ററുകൾ തുറന്നുനൽകാനാകില്ലെന്നും രോഗവ്യാപനത്തിന് ഇടയാക്കുമെന്നും സർക്കാർ ഇന്നലെ നിലപാട് അറിയിച്ചിരുന്നു. എന്നാൽ ആളുകൾ കൂടുന്ന മാളുകൾക്കടക്കം ഇളവ് നൽകി തീയറ്ററുകൾ മാത്രം അടച്ചിടുന്നത് വിവേചനപരമാണെന്ന് തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് പറയുന്നു ഞായറാഴ്ചകളിൽ സിനിമാ തീയറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. അമ്പത് ശതമാനം സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്റെ പ്രധാന ആവശ്യം….

Read More

തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ മത്സര രംഗത്ത് 1858 പേർ

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ വയനാട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 869 പുരുഷന്മാരും 989 സ്ത്രീകളും ഉള്‍പ്പെടെ 1858 സ്ഥാനാര്‍ഥികള്‍. ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് 55 പേരും മൂന്ന് നഗരസഭകളിലെ 99 ഡിവിഷനുകളിലേക്ക് 324 പേരും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 54 ഡിവിഷനുകളിലേക്ക് 171 പേരും 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലേക്ക് 1308 പേരും ജനവിധി തേടുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച മൂന്ന് വരെയായി…

Read More

ഡോറിന് സമീപം നിന്ന് യാത്ര ചെയ്യവേ തെറിച്ചുവീണു; തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് 19കാരന് ദാരുണാന്ത്യം

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി വിഷ്ണു ആണ് മരിച്ചത്. 19 വയസായിരുന്നു. പട്ടാമ്പി എസ്.എന്‍.ജി.എസ് കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് ട്രെയിനിലെ ജനറല്‍ കോച്ചില്‍ നിന്നുമാണ് യുവാവ് വീണത്. തൃശ്ശൂര്‍ മിഠായി ഗേറ്റിന് സമീപമായിരുന്നു അപകടം. ഇരിഞ്ഞാലക്കുടയില്‍ നിന്നും പട്ടാമ്പിയിലേക്കുള്ള യാത്രക്കിടയായിരുന്നു സംഭവം. സുഹൃത്തുമൊന്നിച്ച് ഡോറിന് സമീപം നിന്ന് യാത്ര ചെയ്യുന്നതിനിടെ വിഷ്ണു അബദ്ധത്തില്‍ പുറത്തേക്ക് വീഴുകയായിരുന്നു. യുവാവിന്റെ തല വേര്‍പ്പെട്ട നിലയിലായിരുന്നു. തൃശൂര്‍…

Read More

മാസപ്പടി കേസ്: സിഎംആർഎല്ലിന് തിരിച്ചടി; ED അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി

  മാസപ്പടി കേസിൽ സിഎംആർഎല്ലിന് തിരിച്ചടി. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം ഉണ്ടെങ്കിലും സാമാന്തര അന്വേഷണത്തിന് തടസമില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ ആരെന്നു നോക്കി അന്വേഷണം നിർത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി.     കേസിലെ ഇ ഡി അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. രാഷ്ട്രീയ പ്രേരിതമായ പരാതിയാണ് തങ്ങള്‍ക്കെതിരെ ഉയര്‍ന്നതെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം തങ്ങളുടെ ഉദ്യോഗസ്ഥരെ…

Read More