Headlines

സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യക്കടലെന്ന് എം സ്വരാജ്; ചരിത്രം വിജയം നേടുമെന്ന് ആവർത്തിച്ച് ആര്യാടൻ

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ പരസ്യ പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. നിലമ്പൂര്‍ ടൗണിനെ ചെങ്കോട്ടയാക്കിയാണ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്‍റെയും പ്രവര്‍ത്തകരുടെയും കൊട്ടിക്കലാശം. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയാണ് ഈ മനുഷ്യ കടൽ. നിലമ്പൂരിന് ഇതൊരു പുതിയ അനുഭവമാണ്. മനുഷ്യക്കടലാണ് നിലമ്പൂരിൽ. നിലമ്പൂരിൽ ഇടതുപക്ഷം തിളക്കമാർന്ന വിജയം നേടും. മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന സമൂഹമാണ്. ജന്മനാട്ടിലെ ആവേശം…

Read More

എ വി ഗോപിനാഥ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു

  നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ അഭ്യൂഹങ്ങൾക്കൊടുവിൽ പാലക്കാട്ടെ മുതിർന്ന നേതാവ് എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. വികാരാധീനനായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചത്. 15 വയസ്സ് മുതൽ കോൺഗ്രസിൽ സജീവ പ്രവർത്തകനായിരുന്നു. കോൺഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോൺഗ്രസ് എന്നും നിറഞ്ഞു നിൽക്കണമെന്നാഗ്രഹിച്ച ഒരാളായിരുന്നു. പാർട്ടിയിൽ കണ്ടുവരുന്ന സംഭവങ്ങളും സംഭവവികാസങ്ങളും വർഷങ്ങളായി മനസ്സിനെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം എല്ലാ ദിവസവും സൃഷ്ടിച്ചു വരികയാണ്. സ്വാതന്ത്ര്യ…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റില്ല; വാഗ്ദാനങ്ങളിൽ വീഴില്ലെന്നും ജെൻസൺ

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ മൊഴി മാറ്റില്ലെന്ന് തൃശ്ശൂർ സ്വദേശി ജെൻസൺ. മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് സ്ഥലവും നൽകാമെന്ന് പ്രതിഭാഗം പറഞ്ഞതായി ചൂണ്ടിക്കാട്ടി ജെൻസൺ പോലീസിൽ പരാതി നൽകിയിരുന്നു.   സ്വാധീനങ്ങൾക്ക് വശപ്പെടില്ല. ദിലീപിനെതിരായ മൊഴി മാറ്റില്ല. സ്ഥിരമായി വിളിച്ച് സ്വാധീനം ചെലുത്താൻ ശ്രമിച്ചതിനാലാണ് പോലീസിൽ പരാതി നൽകേണ്ടി വന്നത്. കൊല്ലം സ്വദേശി നാസർ എന്നയാളാണ് തന്നെ വിളിച്ചതെന്നും ജെൻസൺ പറയുന്നു പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു ജെൻസൺ. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട…

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ ,കാസർഗോഡ്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ആറു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ മഴയുടെ…

Read More

ആയുധം വെച്ച് കീഴടങ്ങണമെന്ന് യുക്രൈനോട് പുടിൻ; കീവിലടക്കം വൻ സ്‌ഫോടനങ്ങൾ

  യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ വ്യോമാക്രമണം ആരംഭിച്ച് റഷ്യ. തലസ്ഥാനമായ കീവിലും കാർക്കിവിലും ഉഗ്ര സ്‌ഫോടനങ്ങൾ നടന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഡോൺബാസിൽ സൈനിക നടപടിക്ക് പുടിൻ അനുമതി നൽകി മിനിറ്റുകൾക്കുള്ളിലാണ് വ്യോമാക്രമണം നടന്നത്. ആയുധം വെച്ച് കീഴടങ്ങാനാണ് യുക്രൈൻ സൈനികർക്ക് പുടിൻ നൽകിയ മുന്നറിയിപ്പ്. എന്നാൽ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യുക്രൈൻ തിരിച്ചടിച്ചു. യുക്രൈൻ അതിർത്തിയുടെ 40 കിലോമീറ്റർ ചുറ്റളവിൽ സൈനിക വാഹനങ്ങൾ അണിനിരന്നിട്ടുണ്ട്. രണ്ടര ലക്ഷത്തോളം റഷ്യൻ സൈനികരാണ് യുക്രൈനെ വളഞ്ഞത്…

Read More

സ്പ്രിംക്ലർ ഇനി വേണ്ട; സോഫ്റ്റ്‍‍വെയര്‍ ഉപേക്ഷിച്ച് സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥനത്ത് കോവിഡ് പ്രതിരോധത്തിനായി കൊണ്ടുവന്ന സ്പ്രിംക്ലർ സോഫ്ട് വെയർ ഉപേക്ഷിച്ച് സർക്കാർ. 6 മാസത്തെ കരാർ ഇന്ന് അവസാനിക്കവേയാണ് കരാർ തുടരേണ്ടതില്ലെന്ന് കമ്പനിയോട് സർക്കാർ നിർദ്ദേശിച്ചത്. സംസ്ഥാനത്തിന് ആറ് മാസം സ്പ്രിംക്ലർ കമ്പനി സൌജന്യ സേവനം നൽകുമെന്നും അതിനു ശേഷം കൂടുതൽ സേവനങ്ങൾ ആവശ്യമെങ്കിൽ സർക്കാർ ആവശ്യപ്പെട്ടാൽ തുടരാമെന്നും ഇതിന് ഒരു നിശ്ചിത നിരക്ക് ഈടാക്കുമെന്നുമായിരുന്നു നേരത്തെ കരാറിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇനി സ്പ്രിംക്ലറുമായി സഹകരണം തുടരേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.   സംസ്ഥാന സർക്കാരിനെ…

Read More

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത് സെൻ്റിമെൻസ് കൊണ്ട്. സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷം. യുവാക്കൾ രാജ്യം വിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.. മുഖ്യമന്ത്രിയുടെ ജില്ലയാണ് കണ്ണൂർ. വലിയ സംരംഭങ്ങളൊന്നും കണ്ണൂരിലില്ല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും വികസനമെത്തിയിട്ടില്ല. പിണറായി സർക്കാരിന് തുടർ ഭരണം കിട്ടിയത്…

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി

  ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയ്ക്ക് തിരിച്ചടി. ബിജെപിയുടെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശം. സിപിഐഎം കൗൺസിലർ എസ് പി ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി. പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചിന്റേതാണ് വിധി. കൗൺസിലർമാർ എന്ന നിലയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾക്ക് മുൻസിപ്പാലിറ്റി നിയമപ്രകാരം സംരക്ഷണമുണ്ടെന്നും ഹൈക്കോടതി ഉത്തരവ്.     സാധാരണയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ദൈവനാമത്തിൽ അല്ലെങ്കിൽ ഭരണഘടന…

Read More

സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതല്‍ നാല് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 11 ജില്ലകളിലും നാളെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും പൊതുജനങ്ങള്‍ ജാഗ്രത തുടരണമെന്ന് റവന്യുമന്ത്രി കെ രാജന്‍ പറഞ്ഞു. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം സജീവമായതിനാല്‍ സംസ്ഥാനത്ത് ഇന്ന് മുതൽ ശനിയാഴ്ച വരെ അതിതീവ്രമഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ…

Read More

ഹൈ ബി.പി ഉണ്ടോ?? മല്ലി വെള്ളം ശീലമാക്കൂ…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് മല്ലി. നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ സുഗന്ധവ്യഞ്ജനം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള മികച്ച പരിഹാരമാണിത്. ഹൃദയത്തിന് ഗുണകരമാകുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. മല്ലിയില്‍ നിന്നുള്ള ഘടകങ്ങള്‍ കാല്‍സ്യം അയോണുകളുമായും ന്യൂറോ ട്രാന്‍സ്മിറ്റര്‍ അസറ്റൈല്‍കോളിനുമായും സംവദിക്കുന്നതായി പഠനങ്ങള്‍ അവകാശപ്പെടുന്നു, ഇത് രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ, കുടലിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നതിനും വളരെ ഫലപ്രദമാണ് മല്ലി. മല്ലിയിലെ ഡൈയൂററ്റിക് ഗുണങ്ങല്‍ നല്ല രീതിയില്‍ മൂത്രം പുറന്തള്ളാന്‍ നിങ്ങളെ സഹായിക്കുന്നു….

Read More