തൃശ്ശൂർ കയ്പമംഗലം മൂന്നുപീടികയിലെ ജ്വല്ലറിയിൽ വൻ കവർച്ച. തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് കവർച്ച നടന്നത്. മൂന്നരക്കിലോ സ്വർണമാണ് മോഷണം പോയത്.
ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ഒരുഭാഗം കാട് പിടിച്ചു കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടിയെത്തിയ മോഷ്ടക്കാൾ ഭിത്തി തുരന്നാണ് ജ്വല്ലറിക്കകത്ത് കയറിയത്. രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നത്.
ഇന്ന് രാവിലെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലീമാണ് മോഷണവിവരം ആദ്യമറിഞ്ഞത്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മോഷ്ടാക്കൾ ജ്വല്ലറിക്കുള്ളിൽ മുളക് പൊടി വിതറിയിട്ടുണ്ട്.