തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ നാളെ (ഡിസംബർ 11) പൊതു അവധി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്….

Read More

കണ്ണൂരിൽ കുറുക്കന്റെ കടിയേറ്റ് ഒമ്പത് പേർക്ക് പരുക്ക്

  കണ്ണൂർ അഞ്ചരക്കണ്ടിയിൽ കുറുക്കന്റെ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. മുരിങ്ങേരി ആലക്കലിലാണ് ഒമ്പത് പേർക്ക് കുറുക്കന്റെ കടിയേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

യുഡിഎഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ വരും, ഭരണമാറ്റമുണ്ടാകും: കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫിലേക്ക് കൂടുതൽ ഘടകകക്ഷികൾ വരുമെന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങൾ പഴയതു പോലെ വലിച്ചു നീട്ടിക്കൊണ്ടു പോകുന്ന രീതി ഇക്കുറിയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്. ഘടകകക്ഷികൾ സൗഹൃദ മനോഭാവത്തിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. കൂട്ടായ നേതൃത്വമാണ് ഹൈക്കമാൻഡ് തീരുമാനം. ദുർവ്യാഖ്യാനങ്ങൾ വേണ്ട. പുതിയ ഘടകകക്ഷികൾ മുന്നണിയിലേക്ക് വരാനുള്ള സാഹചര്യമുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തേത് പോലെയുള്ള പ്രകടനം കാഴ്ച്ച വെയ്ക്കുന്ന സർക്കാരാണ് ലക്ഷൃം….

Read More

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത; മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 പേർക്കെതിരെ ലൈംഗീക അതിക്രമം

കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ ഞെട്ടിക്കുന്ന ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 പേർക്കെതിരെ ക്രൂരമായ ലൈംഗീക അതിക്രമം നടത്തിയ ജീവനക്കാർക്കെതിരെ തൃക്കാക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 14 വയസ്സുള്ള അസാം സ്വദേശിനി ക്രൂരതയ്ക്കിരയായി. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവിടെ നിന്ന് ഒരു…

Read More

ലൈഫ് മിഷന്‍ കേസ് നീട്ടിവയ്ക്കണമെന്നാവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

  ലൈഫ് മിഷന്‍ കേസ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ലഭിച്ചു. ഹാജരാകുന്ന അഭിഭാഷകന്‍ സുഖമില്ലെന്നും കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നുമാണ് ഉയരുന്ന ആവശ്യം. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. യുഎഇ സഹായത്തോടെ വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കുന്നതില്‍ വിദേശ സഹായ നിയന്ത്രണ നിയമത്തിന്റെ ലംഘനം നടന്നെന്നാണ് ആരോപണം ഉയർന്നത്. പരാതിയിലെ അന്വേഷണവും എഫ്‌ഐആര്‍ റദ്ദാക്കണമെന്നുമുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.

Read More

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തല വയലാറിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം. അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാറിനെ പുറത്തേക്ക് കാണാതായതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. 2017ലാണ് വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ…

Read More

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന നയപ്രഖ്യാപനം; തമിഴ്‌നാട് കോടതിയിലേക്ക്

കേരളാ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ തമിഴ്‌നാട്. പുതിയ അണക്കെട്ടെന്നത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണ്. കേരളത്തിന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും തമിഴ്‌നാട് ജലവിഭവവകുപ്പ് മന്ത്രി പറഞ്ഞു ഭരണഘടനാ ബഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് തൊട്ടുപിന്നാലെയാണ് തമിഴ്‌നാടിന്റെ പ്രതികരണം. പുതിയ ഡാം എന്ന നിർദേശത്തെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല. യാതൊരു വിധ ചർച്ചകളും കൂടിയാലോചനകളുമില്ലാതെയുള്ള പ്രഖ്യാപനം ശരിയല്ലെന്നും തമിഴ്‌നാട് പറയുന്നു

Read More

കാര്‍ഗില്‍ വിജയ് ദിവസ് ;കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയം വരിച്ചിട്ട് ഇന്നേക്ക് 21 വര്‍ഷം

പാകിസ്താനോടുളള കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യം വിജയം വരിച്ചിട്ട് 21 വര്‍ഷം. ഇന്ത്യയുടെ സൈനിക ശക്തി ലോകത്തെ വിളിച്ചറിയിച്ച സന്ദര്‍ഭമായിരുന്നു കാര്‍ഗില്‍ യുദ്ധവും അതിന്‍റെ പരിസമാപ്തിയും യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കും. 1999 മെയില്‍ പാകിസ്താനില്‍ നിന്ന് ഭീകരര്‍ ഇന്ത്യന്‍ അതിര്‍‌ത്തി കടന്ന് ആക്രമണം നടത്തിയതോടെയാണ് തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുത്തത്. മുസ്കോയിലെ സുലു താഴ്വരയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരരെ തുരത്താന്‍ രണ്ട് ലക്ഷത്തോളം സൈനികരെ അണിനിരത്തിയാണ് യുദ്ധത്തിന് തയ്യാറായത്. ഭീകരര്‍ക്ക് പാകിസ്താന്‍ സൈന്യത്തിന്‍റെ പിന്തുണയുണ്ടായിരുന്നുവെന്നാണ്…

Read More

ബിഹാറിലെ തിരിച്ചടികൾക്കിടെ കോൺ​ഗ്രസിന് ആശ്വാസം; ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ ലീഡ്

ബിഹാറിലെ തിരിച്ചടികൾക്കിടയിൽ കോൺ​ഗ്രസിന് തെലങ്കാനയിൽ നിന്ന് ആശ്വാസവാർത്ത. ജൂബിലി ഹിൽസ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നവീൻ യാദവ് ലീഡ് ചെയ്യുന്നു മൂന്ന് റൗണ്ട് എണ്ണൽ പൂർത്തിയായപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി 2,995 വോട്ടുകളുടെ ലീഡോടെ മുന്നിലാണ്. ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) സിറ്റിംഗ് എംഎൽഎ മാഗന്തി ഗോപിനാഥിന്റെ മരണത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ 58 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ​ഗോപിനാഥിന്റെ ഭാര്യയായ സുനിതയെയാണ് ബിആർഎസ് രംഗത്തിറക്കിയത്. 2025 ലെ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ജയിക്കുമെന്നായിരുന്നു എക്സിറ്റ് പോളുകൾ പ്രവചച്ചിരുന്നത്. 2024ല്‍ നടന്ന…

Read More

മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് എടുക്കും. രാവിലെ 11 നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കോവിഡ് വാക്‌സിന്‍ എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഡോ. ഹര്‍ഷവര്‍ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഇ ചന്ദ്രശേഖരന്‍…

Read More