Headlines

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പോലീസുദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരൻ

  അമേരിക്കയിലെ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പോലീസുദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു ഇയാൾക്കുള്ള ശിക്ഷ രണ്ട് മാസത്തിനുള്ളിൽ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 2020 മെയ് 25നാണ് കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി ഷോവിൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

Read More

തൃശ്ശൂരിൽ മനോരോഗിയായ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു

തൃശൂർ വരന്തരപ്പിള്ളിയിൽ മാനസിക രോഗിയായ മകൻ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എൽസിയാണ് മരിച്ചത്. സംഭവത്തിൽ മകൻ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മാനസിക വിഭ്രാന്തിയുള്ള ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മരക്കഷ്ണം ഉപയോഗിച്ച് എൽസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം; രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി ഘടകകഷികള്‍

സീറ്റ് വിഭജനം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎയിലെ ആറ് ഘടക കഷികള്‍ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന് കത്ത് നല്‍കി. കഴിഞ്ഞ എന്‍ഡിഎ യോഗത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ഘടകകക്ഷി ചര്‍ച്ചകള്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതുണ്ടാവും എന്ന് രാജീവ് ചന്ദ്രശേഖര്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍, ഫെബ്രുവരി 15 ന് നടന്ന ഉഭയ കക്ഷി ചര്‍ച്ചയില്‍ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം ഉണ്ടായില്ല. നാളിതുവരെ ഒരു തീരുമാനമോ തുടര്‍നടപടിയോ ഉണ്ടായില്ല.മുന്നണിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ചെയര്‍മാന്റെ സാന്നിധ്യത്തില്‍ ഉഭയ…

Read More

കടുത്ത ആശങ്കയിൽ തിരുവനന്തപുരം ഇന്ന് 213 പേർക്ക് കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ബുധനാഴ്ച 213 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ഇങ്ങിനെ. 1. പോത്തൻകോട് സ്വദേശി (42), സമ്പർക്കം. 2. പൗഡിക്കേണം സ്വദേശിനി(45), സമ്പർക്കം. 3. നന്ദാവനം സ്വദേശി(35), സമ്പർക്കം. 4. മാർത്താണ്ഡം സ്വദേശി(50), സമ്പർക്കം. 5. വലിയതുറ സ്വദേശി(47), സമ്പർക്കം. 6. പേരൂർക്കട സ്വദേശി(41), സമ്പർക്കം. 7. കല്ലിയൂർ സ്വദേശിനി(29), വീട്ടുനിരീക്ഷകണം. 8. കരകുളം സ്വദേശി(24),വീട്ടുനിരീക്ഷണം. 9. ശ്രീകാര്യം സ്വദേശി(22), സമ്പർക്കം. 10. കരക്കാട് സ്വദേശിനി(38), വീട്ടുനിരീക്ഷണം. 11. സൗദിയിൽ നിെത്തിയ മുരുക്കുംപുഴ…

Read More

അഹമ്മദാബാദ് വിമാന അപകടം; കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി തുടരുന്നു

അഹമ്മദാബാദിൽ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി തുടരുന്നു. ഇതുവരെ 135 പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്. ബോയിംഗിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ടാറ്റ സൺസ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. അപകടത്തിൽപ്പെട്ട വിമാനം പറത്തിയ പൈലറ്റ് സുമീത് സബർവാളിന്റെ മൃതദേഹം മുംബൈയിൽ സംസ്കരിച്ചു 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബുകളിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്. ഇരുപതോളം ഫോറൻസിക് വിദഗ്ധരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. തിരിച്ചറിഞ്ഞ 101 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശി രഞ്ജിതയുടെതടക്കം…

Read More

കൊവിഡിന്റെ നാലാം തരംഗം എട്ട് മാസത്തിനുള്ളിൽ സംഭവിച്ചേക്കുമെന്ന് വിദഗ്ധർ

  രാജ്യത്ത് കൊവിഡിന്റെ നാലാം വ്യാപനം എട്ട് മാസങ്ങൾക്കുള്ളിൽ സംഭവിക്കുമെന്ന് വിദഗ്ധർ. കൊവിഡിന്റെ പുതിയ വകഭേദമായിരിക്കും നാലാം തരംഗത്തിന് കാരണമാകുകയെന്നാണ് വിദഗ്ധാഭിപ്രായം. ഒമിക്രോൺ വകഭേദം മൂലമായിരിക്കില്ല അടുത്ത വ്യാപനം. വൈറസ് ഇവിടെ തന്നെയുണ്ടാകും. ഉയർന്നും താഴ്ന്നും വളരെ കാലം ഇത് നിലനിൽക്കും. അടുത്ത വേരിയന്റ് വരുമ്പോൾ കേസുകളിൽ കുതിച്ചുചാട്ടമുണ്ടാകും. അത് സംഭവിക്കും. അനിവാര്യമായും ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ. സാധാരണയായി അതങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഐഎംഎ കൊവിഡ് ടാസ്‌ക്  ഫോഴ്‌സ് കോ ചെയർമാൻ ഡോ. രാജീവ് ജയദേവൻ പറയുന്നു…

Read More

വയനാട്ടിൽ 13 വയസ്സുകാരി ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

മാനന്തവാടി : ഫാനിൽ ഷാൾ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ 13 കാരിയെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമായി. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തൊണ്ടർനാട് പാലേരി പോത്തുക്കുന്നേൽ ജിസ് മാത്യുവിന്റെ മകൾ ആൻമരിയ ജിസ് (13) ആണ് മരിച്ചത്. കുഞ്ഞേം എ.യു.പി.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.അമ്മ സിൽവി ജോലിക്ക് പോയതായിരുന്നു. അച്ചൻ മകളെ വീട്ടിലാക്കി 12 മണിയോടെ പുറത്ത് പോയി തിരികെ ഒന്നരയോടെ എത്തിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിൽ എത്തിക്കുമ്പഴേക്കും മരിച്ചിരുന്നു. ഇളയ സഹോദരി ആൻന്ദ്രിയ ബന്ധുവട്ടിൽ പോയിരിക്കയായിരുന്നു.സംഭവം…

Read More

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്റെ ഖേദ പ്രകടനം കണക്കിലെടുത്താണ് നടപടി. ഇന്ന് ചേര്‍ന്ന കെസിഎ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗമാണ് മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.     ദൃശ്യ-സാമൂഹിക മാധ്യമങ്ങളിലൂടെ കെസിഎയെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് ശ്രീശാന്തിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കിയത്. ഈ നടപടിക്കെതിരെ ശ്രീശാന്ത് തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ…

Read More

കോഴിക്കോട് വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായി; പരാതി നൽകി മുസ്ലിം ലീഗ്

പരാതിയുമായി മുസ്ലിം ലീഗ്. വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് ആക്ഷേപം. കോഴിക്കോട് കോർപ്പറേഷനിലെ 24 ഡിവിഷനുകളിൽ ഏണി ചിഹ്നം ചെറുതായെന്നാണ് പരാതി. 58ാം വാർഡായ മുഖദാറിലെ സ്ഥാനാർത്ഥിയുടെ ചിഹ്നം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ജില്ലാ കമ്മിറ്റി പരാതി നൽകി. അമ്പത്തി അഞ്ചാം വാർഡിൽ ഏണി ചിഹ്നത്തിന് സമാനമായി ക്രിക്കറ്റ് ബാറ്റ് ചെരിച്ച് വെച്ച ചിത്രമാണെന്നും ആക്ഷേപം. അതേസമയം കോഴിക്കോട് കോർപ്പറേഷനിലെ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി പോര് തുടരുകയാണ് യുഡിഎഫും എൻഡിഎയും.സിപിഐഎമ്മും. പിണറായി…

Read More