Headlines

ഒന്നാം ഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിച്ചത്. കൊട്ടിക്കലാശം ഇല്ലാതെയാണ് പ്രചാരണം അവസാനിച്ചത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അതത് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചിരുന്നു.   ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡിന്റെ പെരുമാറ്റച്ചട്ടത്തില്‍ ജാഥകളോ പൊതുയോഗങ്ങളോ…

Read More

സംസ്ഥാനത്ത് സ്പാ ലൈസൻസ് ദുരുപയോഗം ചെയ്യുന്നു; അനധികൃത സ്പാകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശ; ഇന്റലിജൻസ് റിപ്പോർട്ട്

സംസ്ഥാനത്ത് സ്പാ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായി സംസ്ഥാന പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം. പലയിടത്തും ഡോക്ടേഴ്സും, അംഗീകൃത മസാജർമാരുമില്ല. അനധികൃത സ്പാകളിൽ ചിലത് പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും റിപ്പോർട്ടുണ്ട്. കൂണുകൾ പോലെ സ്പാകൾ വരുന്നതിന് പിന്നിൽ ക്രമക്കേട് എന്നാണ് റിപ്പോർട്ട്. കൊച്ചിയിൽ 500ൽ അധികം സ്പാകൾ പ്രവർത്തിക്കുന്നു. തിരുവനന്തപുരത്ത് 200ഓളം സ്പാകൾ. മിക്ക സ്പായും തദ്ദേശ ലൈസൻസ് ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട്. ചില സ്പാകളിൽ ഗുണ്ടകളുടെ നിരന്തര സാന്നിധ്യമുണ്ട്. സ്പാകളെ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ഇടപെടണമെന്നും നിയമപരമായ മാറ്റങ്ങൾ…

Read More

വയനാട്ടിൽ നാളെ  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  വയനാട്ടിൽ നാളെ  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* കോടഞ്ചേരിക്കുന്ന്, പിണങ്ങോട് ടൗൺ, മൂരിക്കാപ്പ്, ചോലപ്പുറം, കളരിവീട്, മുതിരപ്പാറ എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കണിയാമ്പറ്റ സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കബളക്കാട് സെക്ഷനു കീഴിൽ നാളെ (വെള്ളി) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ ലൂയിസ് മൗണ്ട് , കല്ലങ്കരി എന്നിവിടങ്ങളിൽ…

Read More

മറഡോണ: സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരവും ലോക ഫുട്‌ബോളിലെ ഇതിഹാസവുമായ ഡീഗോ മറഡോണയുടെ വേര്‍പാടില്‍ സംസ്ഥാനത്ത് കായിക മേഖലയില്‍ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. കായിക വകുപ്പ് മന്ത്രി ഇ പി ജയരാജനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. നവംബര്‍ 26, 27 തിയ്യതികളിലെ ദുഃഖാചരണത്തില്‍ എല്ലവരും പങ്കാളികളാവണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.  

Read More

ഇന്തോനേഷ്യയിൽ ജയിലിൽ അഗ്നിബാധ; 41 തടവുകാർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇന്തോനേഷ്യൻ നഗരമായ തൻജെറാങ്ങിൽ ജയിലിലുണ്ടായ അഗ്നിബാധയിൽ 41 തടവുകാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. പ്രാദേശികസമയം ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തടവുകാർ ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. മയക്കുമരുന്ന് കേസുകളിൽ ശിക്ഷയനുഭവിച്ചിരുന്നവരെ പാർപ്പിച്ച ജയിൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഉടനെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 41 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 72 പേർക്കാണ് പൊള്ളലേറ്റത്. ഇതിൽ പലരുടെയും നില അതീവഗുരുതരമാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടെന്നാണ് സംശയിക്കുന്നത്.  

Read More

‘ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ല’; ഖത്തർ പ്രധാനമന്ത്രി

ഖത്തറിനെതിരായ ഒരു തരത്തിലുള്ള ആക്രമണവും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി. മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സമാധാനപരമായ പരസ്പരബന്ധമാണ് ഖത്തർ ആഗ്രഹിക്കുന്നതെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിലെ യു.എസ് സൈനിക താവളം ആക്രമിക്കേണ്ടി വന്നതിൽ ഇറാൻ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചതായി ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ബങ്കർ ബസ്റ്റർ ബോംബാക്രമണത്തിനുള്ള മറുപടിയായിരുന്നു, ഇന്നലെ വൈകിട്ട് ഖത്തറിലെ അമേരിക്കൻ സേനാതാവളങ്ങളിലേക്കുള്ള ഇറാന്റെ മിസൈലാക്രമണം ഉണ്ടായത്. മിസൈലുകളിലേറെയും വെടിവച്ചിട്ടതായി ഖത്തർ…

Read More

ലഖിംപുര്‍ കൊലപാതകം: ആശിഷ് മിശ്ര ഹാജരായി

  ലഖ്‌നൗ: ലഖിംപുറില്‍ കര്‍ഷകരെ വാഹനം ഇടിച്ചുകയറ്റികൊന്ന കേസില്‍ ആരോപണ വിധേയനും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര ഉത്തര്‍ പ്രദേശ് പോലീസിനു മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യൽ തുടരുകയാണ് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ചാണ് ആശിഷ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. കൊലപാതകം, കലാപമുണ്ടാക്കല്‍ തുടങ്ങി എട്ടു വകുപ്പുകള്‍ ചുമത്തിയാണ് ആശിഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രാവിലെ 11 മണിക്ക് ഹാജരാകാൻ ആശിഷ് മിശ്രയ്ക്ക് പൊലീസ് നോട്ടിസ് നൽകിയിരുന്നു.

Read More

കൊവിഡ് വ്യാപനം: കേന്ദ്ര സംഘം കേരളത്തില്‍; സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു

കൊവിഡ് സാഹചര്യം വിലയിരുത്താല്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. സംസ്ഥാന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ജില്ലാ കലക്ടറുമായി കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് തിരുവനന്തപുരം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കേരളത്തോടൊപ്പം അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയച്ചത്. കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സംഘം വിലയിരുത്തും. നേരത്തെ മഹാരാഷ്ട്ര, തമിഴ്‌നാട് ഉള്‍പ്പെടെ രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയിരുന്നു. കേരളത്തിനൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നത സംഘം…

Read More

വേടൻ പ്രതിയായ ബലാത്സംഗക്കേസ്; അന്വേഷണം ആരംഭിച്ച് തൃക്കാക്കര പൊലീസ്

റാപ്പർ വേടൻ പ്രതിയായ ബലാത്സംഗ കേസിൽ അന്വേഷണം ആരംഭിച്ച് തൃക്കാക്കര പൊലീസ്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. പരാതിക്കാരിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. കൊച്ചിയിലും കോഴിക്കോടും പരിശോധന നടത്തും. രഹസ്യ മൊഴിയുടെ പകർപ്പ് കൂടി ലഭ്യമായ ശേഷം വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് നീക്കം. യുവതിയുമായുള്ള വേടന്റെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. നിലവിൽ കേസ് അന്വേഷണ ചുമതല ഇൻഫോപാർക്ക് എസ് എച്ച് ഒയ്ക്കാണ്. അതേസമയം, വേടൻ ഇന്ന് മുൻ‌കൂർ ജാമ്യപേക്ഷ സമർപ്പിക്കുമെന്നാണ്…

Read More

ഇടുക്കി ബൈസൺവാലിയിൽ പ്ലസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന ബന്ധു ഒളിവിൽ

ഇടുക്കിയിൽ പ്ലസ് ടു വിദ്യാർഥിനിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവാസൽ പവർഹൗസ് ഭാഗത്താണ് മൃതദേഹം കണ്ടത്. ബൈസൺവാലി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി രേഷ്മയാണ് കൊല്ലപ്പെട്ടത് സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്തിയിരുന്നില്ല. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് മൃതദേഹം ലഭിച്ചത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു

Read More