ഡൽഹി സ്ഫോടനം; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കനത്ത സുരക്ഷ

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കനത്ത സുരക്ഷ. ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ക്ഷേത്രപരിസരത്ത് ആന്റി ടെററിസ്റ്റ് സ്കോഡിന്റെ പരിശോധന നടക്കുകയാണ്. ഐആർ ബി അവഞ്ചേഴ്സ് 80 സംഘമാണ് പരിശോധന നടത്തുന്നത്. ക്ഷേത്രത്തിലെത്തുന്നവരുടെ ബാഗുകൾ പരിശോധിച്ച ശേഷമാണ് അകത്തേക്ക് വിടുന്നത്. ഡൽഹിയിലെ സ്ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിലും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു.ഡൽഹിയിലെ എല്ലാ മാർക്കറ്റുകളും ഷോപ്പിംഗ് ഏരിയകളും അടച്ചിടാൻ ഡൽഹി സർക്കാരും…

Read More

നടന്‍ ദേവന്‍ ടിവികെയിലേക്ക്; സംസ്ഥാന അധ്യക്ഷനായി വരുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവന്‍

ബിജെപി വിട്ട നടന്‍ ദേവന്‍ ടിവികെയിലേക്ക്. തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബറില്‍ ടിവികെയുടെ ഭാഗമാകുമെന്നും സംസ്ഥാന അധ്യക്ഷനായാണ് തന്നെ പരിഗണിക്കുന്നത് എന്നും ദേവന്‍. ടിവികെയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ആദ്യവട്ട ചര്‍ച്ചകള്‍ കഴിഞ്ഞുവെന്ന് ദേവന്‍ പറഞ്ഞു. ധാരണയിലെത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 10ന് വിജയുമായി ഒരു മീറ്റിംഗ് ഉണ്ട്. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. നടി പ്രിയങ്കയാണ് അവര്‍ക്ക് ഫോണ്‍ നമ്പര്‍ കൊടുത്ത് കൂട്ടിക്കൊണ്ടുവന്നത്. ഇതാണ് കുറച്ച് കൂടി പ്രായോഗികമായിട്ട് തോന്നുന്നത്. സംസ്ഥാന അധ്യക്ഷനായി…

Read More

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ വഞ്ചിക്കാന്‍ പ്രകടനപത്രിക പോലുള്ള ബജറ്റ്: പി കെ ജയലക്ഷ്മി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള പാഴ്ശ്രമം ആണ് പ്രകടനപത്രിക പോലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍മന്ത്രി പി കെ ജയലക്ഷ്മി. കഴിഞ്ഞ ബജറ്റില്‍ കിഫ്ബി വഴി 650 കോടി രൂപ വക വെക്കുന്നു എന്നു പറഞ്ഞതിനുശേഷം പിന്നീട് അതിനെ പറ്റി ഒരക്ഷരം ഉരിയാടാതെ ഇരുന്ന് ഇപ്പോള്‍ വീണ്ടും മെഡിക്കല്‍ കോളേജിന് 300 കോടി വകയിരുത്തി എന്ന് പറയുന്നത് മുന്‍ കാലത്ത് നടത്തിയ തെരഞ്ഞെടുപ്പ് മോഹനവാഗ്ദാനങ്ങള്‍…

Read More

കരിപ്പൂരിൽ നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച നാലര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. ഷാർജയിൽ നിന്നെത്തിയ നാല് പേരും ദുബൈയിൽ നിന്ന് വന്ന ഒരാളുമാണ് പിടിയിലായത്. ഏകദേശം രണ്ട് കോടിയുടെ സ്വർണമാണ് പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശികളായ ദിലുലാൽ, നിജാൽ, നാദാപുരം സ്വദേശി മുസ്തഫ, കാസർകോട് സ്വദേശി നിഷാദ് ഇബ്രാഹിം, മലപ്പുറം സ്വദേശി റിയാസ് എന്നിവരാണ് പിടിയിലായത്.

Read More

വയനാട്ടിൽ 54 പേര്‍ക്ക് കൂടി കോവിഡ് : 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 31 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (12.09.20) 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 31 പേര്‍ രോഗമുക്തി നേടി. 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍  ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2010 ആയി. ഇതില്‍ 1558 പേര്‍ രോഗമുക്തരായി. നിലവില്‍ 442 പേരാണ് ചികിത്സയിലുള്ളത്. രോഗം സ്ഥിരീകരിച്ചവര്‍: മേപ്പാടി സ്വദേശികളായ ഒമ്പത് പേർ (3 പുരുഷന്മാർ, 4 സ്ത്രീകൾ, 2…

Read More

പരാതി പിൻവലിപ്പിക്കാനുള്ള ചുമതല മന്ത്രിമാർക്ക് നൽകിയിട്ടുണ്ടോയെന്ന് വി ഡി സതീശൻ

സ്ത്രീ പീഡന ഒതുക്കി തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടുവെന്ന ആരോപണത്തിൽ സഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷം. പ്രതിപക്ഷത്തിന് വേണ്ടി കുണ്ടറ എംഎൽഎ പിസി വിഷ്ണുനാഥ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു മന്ത്രി ശശീന്ദ്രന്റെ ഇടപെടൽ പദവിക്ക് നിരക്കാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. സംസ്ഥാന കമ്മിറ്റിയിൽ എടുക്കാനാണോ കുട്ടിയുടെ പിതാവിനെ മന്ത്രി വിളിച്ചത്….

Read More

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും

ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം. ഫോറൻസിക് ഫലം ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കനുള്ള നടപടികൾ നാളെ പൂർത്തിയാകും. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് കാട്ടി അഖില ഷാർജ പോലീസിന് പരാതി നൽകിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് അതുല്യ മരിച്ചത്. ഭർത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര…

Read More

ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് വട്ടുള്ള ചിലരെന്ന് രാജീവ് ചന്ദ്രശേഖർ

വട്ടുള്ള ചിലരാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിന്റ ഉത്തരവാദിത്തം ബിജെപിക്ക് ഇല്ല. എല്ലാം ബിജെപിയുടെ തലയിൽ കെട്ടി വക്കാൻ ശ്രമിക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ നിയമപരമായി നടപടിയാണ് വേണ്ടത്. താൻ ആണെങ്കിൽ അതാണ് ചെയ്യുകയെന്ന് രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ക്രിസ്മസ് ആഘോഷങ്ങൾ തകർക്കുന്ന അന്ധകാര ശക്തികളെ നിയന്ത്രിക്കാൻ ഭരണകൂടത്തിന്…

Read More

‘കഥകളൊന്നും അവസാനിച്ചിട്ടില്ല; പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ആത്മാഭിമാനം ഉള്ളതുകൊണ്ട്’; ശ്വേതമേനോൻ

  അഭിനേതാക്കളുടെ സംഘടന അമ്മയുടെ രണ്ട് ഭരണസമിതിയുടെ മുഴുവൻ കണക്കുകളും സുതാര്യമായി പരിശോധിക്കണമെന്ന് രാജിവെച്ച പ്രസിഡന്റ് ശ്വേതമേനോൻ. ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും കഥകൾ അവസാനിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിൽ ശ്വേതാ മേനോൻ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ തുടർച്ചയായി ഉന്നയിച്ചു. ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ ദുഷ്പ്രചരണം നടത്തിയെന്നും ശ്വേത പറഞ്ഞു.     ഭരണസമിതിയുടെ കൂട്ടരാജിയെ തുടർന്ന് അമ്മയിലെ ഭിന്നത കൂടുതൽ കടുക്കുകയാണ്. കൂടുതൽ തുറന്നുപറച്ചിലുകൾ ശ്വേതാ…

Read More